സമസ്ത ബഹ്റൈൻ ഇഫ്താർ സംഗമം തുടങ്ങി

പുണ്യമാസമായ റമദാനെ വരവേൽക്കാൻ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്

സമസ്ത ബഹ്റൈൻ ഇഫ്താർ സംഗമം തുടങ്ങി
dot image

മനാമ: ഇഫ്താർ സംഗമം തുടങ്ങി സമസ്ത ബഹ്റൈൻ. പുണ്യമാസമായ റമദാനെ വരവേൽക്കാൻ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി മനാമ ഗോൾഡ് സിറ്റിയിൽ പ്രവർത്തിക്കുന്ന ഇർശാദുൽ മുസ്‌ലിമീൻ മദ്റസ കേന്ദ്രീകരിച്ച് വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. റമദാൻ 30 ദിവസവും ദിനം പ്രതി 600 ലധികം വരുന്ന വിശ്വാസികൾക്ക് വിഭവസമൃദ്ധമായ നോമ്പു തുറയോടെ ഖുർആൻ പാരായണം, ഉദ്ബോധന സദസ്സ്, ദുആ മജ്ലിസ് തുടങ്ങി വിവിധ പരിപാടികൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള ആത്മീയ സദസ്സാണ് ഒരുക്കിയിട്ടുള്ളത്.

Also Read:

റമളാനിലെ രാത്രികളിലെ പ്രത്യേക പ്രാർത്ഥനയായ തറാവീഹ് നമസ്കാരം സമീപത്തുള്ള മസ്ജിദിൽ രാത്രി 10 മണിക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. സ്ത്രീകൾക്ക് രാത്രി 7:30 ന് മദ്റസയിൽ നമസ്കാര സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മദ്റസ വിദ്യാർത്ഥികൾക്ക് വൈകുന്നേരം 3.30 മുതൽ 4.30 വരെ ഖുർആൻ ഹിഫ്ള്, പ്രാക്ടിക്കൽ ക്ലാസ് എന്നിവ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക് 34332269, 39657486, 36537250 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Content Highlights: Samasta Bahrain Iftar gathering begins

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us