വീണ്ടും പിടിവിട്ടോ പൊന്നേ; കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തുടര്‍ച്ചയായ കുറവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു

വീണ്ടും പിടിവിട്ടോ പൊന്നേ; കുതിച്ചുയര്‍ന്ന് സ്വര്‍ണവില
ഷെറിങ് പവിത്രൻ
1 min read|14 Feb 2026, 10:04 am
dot image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയിലുണ്ടായ കുറവ് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് തവണയാണ് വില കുറഞ്ഞത്. ഇന്നലെ മാത്രം 2400 രൂപയുടെ കുറവുണ്ടായി. എന്നാല്‍ ഈ വിലക്കുറവ് കണ്ട് മോഹിക്കേണ്ട എന്ന് വ്യാപാരികള്‍ പറഞ്ഞത് അച്ചട്ടായതുപോലെയാണ് ഇന്നത്തെ വില വര്‍ധനവ്. ആഗോളവിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ടായിരുന്നു. യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയത് സ്വര്‍ണം നിരസിക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടായിരുന്നു സ്വര്‍ണവില കുറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണവില വര്‍ധിച്ചിരിക്കുകയാണ്.

Gold price in kerala increase today february 14

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വര്‍ധിച്ചു. 1,15,680 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഇന്നലെ രണ്ട് തവണ കുറഞ്ഞ ശേഷമാണ് ഇന്ന് സ്വര്‍ണവില വര്‍ധിച്ചത്. രണ്ട് ദിവസമായി വിലയില്‍ വലിയരീതിയിലുളള കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 22 കാരറ്റിന് 1,13,760 രൂപയിലാണ് ഒടുവില്‍ വ്യാപാരം നടന്നത്. ഗ്രാമിന് 14,220 രൂപയിലും. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 14,460 രൂപയാണ് വിപണിവില. 240 രൂപയുടെ കൂടുതലാണ് ഗ്രാമിന് ഇന്നുണ്ടായിട്ടുള്ളത്. പവന് 1,920 രൂപയാണ് വര്‍ധിച്ചിട്ടുള്ളത്. 18 കാരറ്റ് സ്വര്‍ണവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. 11,880രൂപയാണ് 18 കാരറ്റ് 1 ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന് 95,040 രൂപയും. ഒരു ഗ്രാമിന് 195 രൂപയുടെയും പവന് 1,560 രൂപയുടെയും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

Gold price in kerala increase today february 14

ഫെബ്രുവരി മാസത്തെ സ്വര്‍ണവില

ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 14,040
ഫെബ്രുവരി 3 - 1,12,880
ഫെബ്രുവരി 4 - 1,16,920
ഫെബ്രുവരി 5 - 112,920
ഫെബ്രുവരി 6 - 1,11,720
ഫെബ്രുവരി 7 - 1,14,840
ഫെബ്രുവരി 9 - 1,15,800
ഫെബ്രുവരി 10 - 1,16,440
ഫെബ്രുവരി 11 -1,17,040
ഫെബ്രുവരി 12 - 1,16,160
ഫെബ്രുവരി 13 - 1,13,760

Gold price in kerala increase today february 14

വില വ്യത്യാസങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ദീര്‍ഘകാല ലക്ഷ്യത്തോടെ സ്വര്‍ണം വാങ്ങിവയ്ക്കുന്നത് സുരക്ഷിതം തന്നെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം കൂടും. അതേസമയം വെള്ളിയില്‍ ഹ്രസ്വകാല നേട്ടങ്ങള്‍ ഉണ്ടെങ്കിലും വെളളിയെ ഒരു സുരക്ഷിത നിക്ഷേപമായി കാണാന്‍ സാധിക്കില്ല എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Content Highlights : Gold prices increase in the state today. Setback for those who want to buy gold





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image