കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍ വര്‍ധനവ് ഉണ്ടായതോട സ്വര്‍ണം വാങ്ങാന്‍ വരുന്നവരെപ്പോലെ തന്നെ വില്‍ക്കാന്‍ വരുന്നവരുടെ എണ്ണവും വര്‍ധിച്ചതായാണ് ജ്വലറി ജീവനക്കാര്‍ പറയുന്നത്.
ഇന്നത്തെ സ്വര്‍ണവില
880 രൂപ വര്‍ധിച്ചതോടെ കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില്‍പ്പന വില ഒരു പവന് 103,560 രൂപയായി മാറി. ഗ്രാമിന് 110 രൂപ വര്‍ധിച്ച് 12945 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണത്തിലേക്ക് എത്തിയാല്‍ പവന് 85,840രൂപയാണ് ഇന്നത്തെ വില. 800 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്. ഗ്രാം വില - 10730 രൂപ. സ്വര്‍ണത്തിന്റെ മറ്റ് കാരറ്റുകള്‍ക്കും സമാനമായ വിലക്കയറ്റമുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില ഔണ്‍സിന് 4530 ഡോളറാണ്. ഭൗമരാഷ്ട്രീയ അനിശ്ഛിതത്വങ്ങളും. കേന്ദ്രബാങ്ക് പലിശ നിരക്കിലെ മാറ്റവുമാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. സ്വര്‍ണവിലയില്‍ ഇനിയും ചാഞ്ചാട്ടം ഉണ്ടാകുമെങ്കിലും വലിയ തോതില്‍ വില കുറയാന്‍ സാധ്യതയില്ല എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഡിസംബര്‍ 9 രാവിലെ 22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ 18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ ഉച്ചകഴിഞ്ഞ് 22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ 18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
ഡിസംബര്‍ 10 22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560 18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
ഡിസംബര്‍ 11 22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480 18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
ഡിസംബര്‍ 12 22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400 18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
ഡിസംബര്‍ 13 22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
ഡിസംബര്‍ 14 22 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
ഡിസംബര്‍ 15 22 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,800 18 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
ഡിസംബര്‍ 16 22 കാരറ്റ് ഗ്രാം വില 12, 270, പവന്‍ വില-98,160 18 കാരറ്റ് ഗ്രാം വില 10, 150, പവന്‍ വില- 81, 200 ഡിസംബര്‍ 17 22 കാരറ്റ് ഗ്രാം വില 12, 360, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,225, പവന്‍ വില- 81,800
ഡിസംബര്‍ 18 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 19 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 20 22 കാരറ്റ് ഗ്രാം വില 12, 300, പവന്‍ വില-98,880 18 കാരറ്റ് ഗ്രാം വില 10,113, പവന്‍ വില- 80,904
ഡിസംബര്‍ 22 രാവിലെ 22 കാരറ്റ് ഗ്രാം വില 12,400, പവന്‍ വില-99,200 18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080 ഉച്ചകഴിഞ്ഞ് 22 കാരറ്റ് ഗ്രാം വില 12,480, പവന്‍ വില-99,840 18 കാരറ്റ് ഗ്രാം വില 10,260, പവന്‍ വില- 82,080
ഡിസംബര്‍ 23 22 കാരറ്റ് ഗ്രാം വില - 112,700 22 കാരറ്റ് പവന്‍ വില - 1,01,600 18 കാരറ്റ് ഗ്രാം വില - 10,391 22 കാരറ്റ് പവന്‍ വില - 83,128
ഡിസംബര്‍ 24 22 കാരറ്റ് ഗ്രാം വില - 12,735 22 കാരറ്റ് പവന്‍ വില - 101,880 18 കാരറ്റ് ഗ്രാം വില - 10,550 22 കാരറ്റ് പവന്‍ വില - 84,400
ഡിസംബര്‍ 25 22 കാരറ്റ് ഗ്രാം വില - 12,765 22 കാരറ്റ് പവന്‍ വില - 1,02,120 18 കാരറ്റ് ഗ്രാം വില - 10,570 22 കാരറ്റ് പവന്‍ വില - 84, 560
ഡിസംബര്‍ 26 22 കാരറ്റ് ഗ്രാം വില - 12835 22 കാരറ്റ് പവന്‍ വില - 102680 18 കാരറ്റ് ഗ്രാം വില - 10630 22 കാരറ്റ് പവന്‍ വില - 85,040
വിപണയില്‍ പ്രതിസന്ധി നേരിടുമ്പോഴും പണപ്പെരുപ്പ കാലഘട്ടത്തിലും സുരക്ഷിതമായ നിക്ഷേപമായി കരുതപ്പെടുന്ന ഒന്നാണ് സ്വര്‍ണം. സമ്പന്നതയുടെ അടയാളമായി മാത്രമല്ല, കാത്തുസൂക്ഷിച്ചാല്‍ എപ്പോഴും ആശ്രയിക്കാവുന്ന ലോഹം കൂടിയാണിതെന്ന് വ്യക്തമായതിന് പിന്നാലെ നിക്ഷേപകരുടെ ആശ്രമാണ് സ്വര്‍ണം. പ്രാദേശിക - ആഗോള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെ വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശികമായുള്ള സ്വര്‍ണത്തിന്റെ ഉപഭോഗം, അവധി ദിനങ്ങളിലെ പ്രത്യേകത അടക്കമാണ് സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.
Content Highlight : Gold prices in the state continue to rise. On December 27, they increased by Rs. 880