ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

ക്രിസ്‌മസിൻ്റെ തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം

ആലപ്പുഴയിൽ ക്രിസ്‌മസ് കരോൾ സംഘത്തെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ
dot image

ആലപ്പുഴ: ക്രിസ്‌മസ് കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് കണിച്ചുകുളങ്ങര പടിഞ്ഞാറേ വെളി വീട്ടിൽ അനീഷ് (43 ) നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ക്രിസ്‌മസിൻ്റെ തലേന്ന് തിരുവിഴ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം.

കരോൾ സംഘത്തെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അനീഷ് ഇവരുടെ കൈവശമുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും നശിപ്പിച്ചിരുന്നു. ആകെ നാലായിരം രൂപയുടെ നഷ്ടമാണ് കരോൾ സംഘത്തിന് ഇതിലൂടെയുണ്ടായത്. വീട്ടിലെ ചെടിചട്ടികൾ പൊട്ടിച്ചത് കരോളുമായി ചെന്നവരാണെന്ന് കരുതിയാണ് ആക്രമിച്ചതെന്നാണ് അനീഷ് പൊലീസിനോട് പറഞ്ഞു. മാരാരിക്കുളം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.

Content Highlight : Police arrest suspect in Alappuzha Christmas Carol gang attack case

dot image
To advertise here,contact us
dot image