

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരുന്ന സിനിമയാണിത്. ഗംഭീര പ്രതികരണങ്ങൾ ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. നല്ല ഫീൽ ഗുഡ് സിനിമയാണന്നും നിവിൻ തിരിച്ചുവന്നിരിക്കുന്നു എന്നുമാണ് അഭിപ്രായങ്ങൾ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റം നടത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.
ആദ്യ ദിനം കേരളത്തിൽ നിന്ന് മൂന്നര കോടി രൂപയാണ് സർവ്വം മായ അടിച്ചെടുത്തത്. ഗൾഫ് മാർക്കറ്റിൽ നിന്നും 3.05 കോടി നേടിയ സിനിമ റസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്നും 40 ലക്ഷം നേടി. ഇതോടെ സിനിമയുടെ ആദ്യ ദിനം ആഗോള കളക്ഷൻ എട്ട് കോടിയായി. രണ്ടാം ദിവസവും സിനിമയ്ക്ക് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നുണ്ട്. മിക്ക തിയേറ്ററുകളിലും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. വളരെ വേഗം സിനിമ 50 കോടിയിലേക്ക് എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
നിവിൻ-അജു കോമ്പോ നന്നായി ചിരിപ്പിക്കുന്നുണ്ടെന്നും ഇരുവരുടെയും ഭാഗങ്ങൾക്ക് തിയേറ്ററിൽ നല്ല റെസ്പോൺസ് ആണെന്നാണ് കമന്റുകൾ. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന റിയ ഷിബു മികച്ച പെർഫോമൻസ് ആണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഫൺ സ്വഭാവത്തിൽ ഒരുങ്ങിയ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് അഭിപ്രായങ്ങൾ. ഒരു ഹൊറർ കോമഡി മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്.
#SarvamMaya gets a very strong start — a much-needed big opening for a #NivinPauly starrer across all markets after a long time 👏
— AB George (@AbGeorge_) December 26, 2025
Kerala: ₹3.50 Cr range
Gulf: ₹3.05 Cr
ROI: ₹40 Lakhs
Worldwide opening approx ₹8 Crores 🔥
A SUPER C-O-M-E-B-A-C-K for Mollywood’s… pic.twitter.com/POgDYoHNS6
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. വലിയ പ്രതീക്ഷകളാണ് നിവിൻ ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.
Content Highlights: Nivin pauly film sarvam maya box office collection