ഇങ്ങനെയും ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നോ! എത്രപേർ കണ്ടിട്ടുണ്ട് ഇത്?; കയ്യടിച്ച് സൂര്യ ആരാധകർ

സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു

ഇങ്ങനെയും ഒരു ക്ലൈമാക്സ് ഉണ്ടായിരുന്നോ! എത്രപേർ കണ്ടിട്ടുണ്ട് ഇത്?; കയ്യടിച്ച് സൂര്യ ആരാധകർ
dot image

സൂര്യയെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ പൊലീസ് ആക്ഷൻ ചിത്രമാണ് കാഖ കാഖ. സൂര്യയുടെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയാണ് ഇത്. സിനിമയിൽ സൂര്യ അവതരിപ്പിച്ച കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ ക്ലൈമാക്‌സും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു ക്ലൈമാക്സ് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

സിനിമയുടെ അവസാനം നായികയായ ജ്യോതിക മരിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സിനിമയുടെ ഈ ഒറിജിനൽ ക്ലൈമാക്സ് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് മറ്റൊരു ക്ലൈമാക്സ് കൂടി ഉണ്ടായിരുന്നു എന്ന കാര്യമാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. ഈ ക്ലൈമാക്സിൽ ജ്യോതിക മരിക്കാതെ രക്ഷപ്പെടുന്നതും അവസാനം സൂര്യയെ ജോലിക്കായി ജ്യോതിക യാത്രയാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമയുടെ അതുവരെയുള്ള മൂഡിനെ ഇത് ബാധിക്കും എന്നതിനാലാണ് ഈ ക്ലൈമാക്സ് ഒഴിവാക്കിയതെന്നും ഗൗതം മേനോൻ പറയുന്നുണ്ട്.

ചിത്രത്തിനായി ഹാരിസ് ജയരാജ് ഈണം നൽകിയ ഗാനങ്ങൾ ഇന്ന് സൂപ്പർഹിറ്റാണ്‌. 'ഉയിരിൻ ഉയിരേ, 'എന്നൈ കൊഞ്ചം', 'ഒന്ദ്ര റെൻഡ' തുടങ്ങിയ പാട്ടുകൾ ഇന്നും പ്ലേലിസ്റ്റുകൾ ഭരിക്കുന്നുണ്ട്. ഡാനിയേൽ ബാലാജി , വിവേക് ​​ആനന്ദ്, ദേവദർശിനി , സേതു രാജൻ, യോഗ് ജാപ്പി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. കലൈപുലി എസ്. തനു ആയിരുന്നു സിനിമ നിർമിച്ചത്.

അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.

Content Highlights: Suriya film Kaakha Kaakha alternate climax goes viral

dot image
To advertise here,contact us
dot image