

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കൂടി. 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് ക്രിസ്മസ് ദിനത്തില്‍ 1,02,120 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 12,765 രൂപയാണ്. കഴിഞ്ഞദിവസത്തെക്കാള്‍ പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. അതേസമയം പതിനെട്ട് കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 84, 560രൂപയാണ്. ഒരു ഗ്രാമിന് 10,570രൂപയാണ് ഇന്നത്തെ വില. വെള്ളി വിലയില്‍ മാറ്റം രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തിന് സമാനമായി ഇന്നും ഒരു ഗ്രാം വെള്ളിക്ക് 230രൂപയാണ്.
സാധാരണക്കാര്‍ക്ക് അറിയേണ്ടത് അടുത്തവര്‍ഷം സ്വര്‍ണവില കുറയുമോ എന്നുളളതാണ്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിനുണ്ടായ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് -വേനസ്വല ഭിന്നത രൂക്ഷമായതും റഷ്യ-യുക്രെയിന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടുമെന്ന ആശങ്കയുമാണ് സ്വര്‍ണത്തിനെ സുരക്ഷിത നിക്ഷേപമാക്കാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചത്.
വിപണയില്‍ പ്രതിസന്ധി നേരിടുമ്പോഴും പണപ്പെരുപ്പ കാലഘട്ടത്തിലും സുരക്ഷിതമായ നിക്ഷേപമായി കരുതപ്പെടുന്ന ഒന്നാണ് സ്വര്‍ണം. സമ്പന്നതയുടെ അടയാളമായി മാത്രമല്ല, കാത്തുസൂക്ഷിച്ചാല്‍ എപ്പോഴും ആശ്രയിക്കാവുന്ന ലോഹം കൂടിയാണിതെന്ന് വ്യക്തമായതിന് പിന്നാലെ നിക്ഷേപകരുടെ ആശ്രമാണ് സ്വര്‍ണം. പ്രാദേശിക - ആഗോള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെ വില, യുഎസ് ഡോളറിന്റെ മൂല്യം, പ്രാദേശികമായുള്ള സ്വര്‍ണത്തിന്റെ ഉപഭോഗം, അവധി ദിനങ്ങളിലെ പ്രത്യേകത അടക്കമാണ് സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.
ഇന്ത്യയില്‍ ഇന്നത്തെ വെള്ളിവില പരിഗണിച്ചാല്‍ ഗ്രാമിന് 233.10 രൂപയാണ് ഒരു ഗ്രാമിന്. അതായത് ഒരു കിലോഗ്രാമിന് 2,33,100 രൂപ. സ്വര്‍ണത്തെക്കാള്‍ വില കുറവാണെങ്കിലും നിക്ഷേപകര്‍, ആഭരണം വാങ്ങുന്നവര്‍, സ്വര്‍ണത്തെക്കാള്‍ കൂടുതല്‍ വെള്ളി ആഭരണങ്ങളോട് ആഭിമുഖ്യമുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങില്‍ വെള്ളിയുടെ ആവശ്യകതയും ഏറെയാണ്. വെള്ളി വിലയും ആഗോള വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്.
Content Highlights: Gold rate today kerala on christmas continuing the trend in price hike