രാഷ്ട്രീയത്തിൽ ഒന്നിച്ചുവളർന്ന ലാലു പ്രസാദ് യാദവും നിതീഷ് കുമാറും ശത്രുക്കളായതെങ്ങനെ?

അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബിഹാറിലെ ക്യാംപസുകളില്‍ പ്രക്ഷോഭത്തിന്റെ അഗ്‌നി പടര്‍ത്തിയ ആ യുവനേതാക്കള്‍ ഇന്നു രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘട്ടത്തിലാണ്

രാഷ്ട്രീയത്തിൽ ഒന്നിച്ചുവളർന്ന ലാലു പ്രസാദ് യാദവും  നിതീഷ് കുമാറും ശത്രുക്കളായതെങ്ങനെ?
വിഷ്ണു വിജയകുമാർ
1 min read|09 Nov 2025, 10:02 am
dot image

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ ബിഹാറിന്റെ രാഷ്ട്രീയ ചരിത്രം ലാലു പ്രസാദ് യാദവിന്റെയും നിതീഷ് കുമാറിന്റെയും കൂടിയാണ്. ഇണങ്ങിയും പിണങ്ങിയും പോര്‍ വിളിച്ചും ഇരുവരും നടത്തിയ രാഷ്ട്രീയ പോരാട്ടമാണ് ബിഹാര്‍ ഭരണത്തിന്റെ ഗതി വിഗതികളെ നിര്‍ണയിച്ചത്. പട്‌ന കാമ്പസില്‍ ഇന്ദിര ഗാന്ധിക്കെതിരായ പോരാട്ടത്തിലൂടെ തുടക്കമിട്ട രാഷ്ട്രീയ യാത്രയുടെ തുടര്‍ച്ചയില്‍ ലാലുവും നിതീഷും കടന്നുപോയത് അസാധാരണ വഴികളിലൂടെയാണ്. അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ബിഹാറിലെ ക്യാംപസുകളില്‍ പ്രക്ഷോഭത്തിന്റെ അഗ്‌നി പടര്‍ത്തിയ ആ യുവനേതാക്കള്‍ ഇന്നു രാഷ്ട്രീയ ജീവിതത്തിലെ അവസാന ഘട്ടത്തിലാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2 മുന്നണികളിലായി പരസ്പരം പോരടിക്കുകയാണ് ഇരുവരും.

Content Highlights: How did Lalu Prasad Yadav and Nitish Kumar, who grew up together in politics, become enemies?

dot image
To advertise here,contact us
dot image