
അമേരിക്കയില്‍ ഡെമോക്രാറ്റുകളുടെ ഭരണം മാറി, നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ നടപ്പിലാക്കി വരികയാണ്. കുടിയേറ്റത്തിനെതിരെ ട്രംപ് ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും അമേരിക്കയിലെ സമ്പന്നരുടെ പട്ടികയിലുള്ള 125 പേരും വിദേശത്ത് നിന്നും എത്തിയവരാണെന്നതാണ് യാഥാര്‍ത്ഥ്യം.
ഇനി ഈ പട്ടികയില്‍ ഉള്‍പ്പെട്ട 12 പേരോളം ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഫോബ്‌സിന്റെ അതിസമ്പന്നരുടെ പുതിയ പട്ടികയില്‍ ഉള്‍പ്പെട്ട സമ്പന്നരില്‍ 125 പേര്‍ നാല്‍പ്പത്തിമൂന്ന് വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ആദ്യ പത്തിലെ, ആദ്യ മൂന്ന് സ്ഥാനങ്ങളുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, ഗൂഗിള്‍ സഹസ്ഥാപകന്‍ സര്‍ജേ ബ്രിന്‍, എന്‍വിഡിയ സഹസ്ഥാപകനും സിഇഒയുമായ ജെന്‍സന്‍ ഹുവാങ് എന്നിവര്‍ അമേരിക്കക്കാരല്ല.
ഇനി ഇന്ത്യന്‍ വംശജരുടെ പട്ടികയെടുത്താല്‍ അതില്‍ 17.9 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ജയ് ചൗധരിയാണ് ഒന്നാമത്. ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ സ്‌കെയിലറിന്റെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം. വിനോദ് ഖോഷ്‌ല, രാകേഷ് ഗാംഗ്വാല്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. അതേസമയം 1.1 ബില്യണ്‍ ഡോളര്‍ വീതം ആസ്തിയുമായി സുന്ദര്‍ പിച്ചെ പത്താം സ്ഥാനത്തും സത്യ നദല്ല പതിനൊന്നാം സ്ഥാനത്തുമുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നിന്നുള്ള അഞ്ച് പേരാണ് സമ്പന്നന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇസ്രയേലിനെയും തായ്വാനെയും മറികടന്നാണ് ഈ നേട്ടം. ഇവിടങ്ങളില്‍ നിന്നുള്ള 11 പേരാണ് പട്ടികയിലുള്ളത്. ആല്‍ഫബറ്റ് സിഇഒ സുന്ദര്‍ പിച്ചെ, മൈക്രോസോഫ്ട് മേധാവി സത്യ നദല്ല, സൈബര്‍ സെക്യൂരിറ്റി കമ്പനി പാലോ ആള്‍ട്ടോ നെറ്റ്വര്‍ക്കിന്റെ നികേഷ് അറോറ എന്നിവരാണ് ഇന്ത്യയില്‍ ജനിച്ചവരുടെ പട്ടികയില്‍ പുതിയതായി സ്ഥാനം നേടിയിട്ടുള്ളത്.
കാനഡയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള ഒമ്പത് പേരും ജര്‍മനി, ഇറാന്‍ എന്നിവിടങ്ങളിലെ ആറു പേരും ഫ്രാന്‍സില്‍ നിന്നുള്ള അഞ്ചും ഉക്രൈയ്ന്‍ ഹംഗറി എന്നിവിടങ്ങളിലെ നാലുപേരും സമ്പന്നന്മാരുടെ പട്ടികയിലുണ്ട്.
Content Highlights: The Richest Indian in USA