ഗൂഗിളിൽ നിന്ന് ട്വിറ്ററിലേക്ക് 'ചാടാതിരിക്കാൻ' ഇന്ത്യൻ വംശജന് നൽകിയത് 835 കോടി രൂപ, ഒടുവിൽ യുട്യൂബ് CEO

നേരത്തെ ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയക്കും സമാനമായി ഗുഗിൾ സ്റ്റോക്ക് ഗ്രാൻഡുകൾ നൽകിയിരുന്നു

dot image

കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് മറ്റ് കമ്പനികളിലേക്ക് ഉള്ള തൊഴിൽ മാറ്റം പതിവാണ്. കൂടുതൽ മികച്ച സാലറിയും പദവികളും ലഭിക്കുന്നതിനായി പലരും ഇത്തരത്തിൽ ജോലി മാറാറുണ്ട്. അതേസമയം മിടുക്കരായ തൊഴിലാളികൾ മറ്റ് കമ്പനികളിലേക്ക് പോകാതിരിക്കാനായി വമ്പൻ ഓഫറുകൾ നിലവിൽ വർക്ക് ചെയ്യുന്ന കോർപ്പറേറ്റ് കമ്പനികൾ നൽകാറുമുണ്ട്.

ഇത്തരത്തിൽ വമ്പൻ ഓഫർ ലഭിച്ച ഇന്ത്യൻ വംശജനാണ് നീൽ മോഹൻ. നിലവിൽ യൂട്യൂബ് സിഇഒ ആയ നീൽ മോഹന് ജോലി മാറാതിരിക്കുന്നതിനായി 100 മില്യൺ ഡോളറിന്റെ സ്റ്റോക്ക് ഗ്രാന്റ് ആണ് ഗൂഗിൾ നൽകിയത്. ഇന്ത്യൻ രൂപ ഏകദേശം 835 കോടി രൂപ വരുമിത്. സെറോദയുടെ സഹസ്ഥാപകനായ നിഖിൽ കാമത്ത് ഹോസ്റ്റ് ചെയ്ത ഒരു പോഡ്കാസ്റ്റിലൂടെയാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്.

നിഖിലിന്റെ അതിഥിയായി എത്തിയ നീൽ മോഹനോട് 15 വർഷം മുമ്പ് ജോലി ഉപേക്ഷിക്കാതിരിക്കാൻ ഗൂഗിൾ 100 മില്യൺ ഡോളർ വാഗ്ദാനം ചെയ്‌തെന്ന് കേട്ടിട്ടുണ്ടെന്ന് പറയുകയായിരകുന്നു. ഇക്കാര്യത്തെ നീൽ നിഷേധിച്ചതുമില്ല. 2011 ലാണ് നീൽ മോഹന് ട്വിറ്ററിൽ നിന്ന് ഓഫർ വന്നത്. ട്വിറ്ററിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി കൊണ്ടുവരാൻ ആയിരുന്നു നീക്കം. മുമ്പ് മോഹൻ ജോലി ചെയ്തിരുന്ന ഡിബിൾ ക്ലിക്ക് എന്ന കമ്പനിയുടെ മുൻ മേധാവിയായിരുന്ന ഡേവിഡ് റോസൻബ്ലാറ്റ് ട്വിറ്ററിൽ ചേർന്നിരുന്നു.

ഡേവിഡ് ആയിരുന്നു നീൽ മോഹന് മുന്നിൽ പുതിയ ഓഫർ വെച്ചത്. എന്നാൽ മോഹൻ ട്വിറ്ററിലേക്ക് പോവാതിരിക്കാനായി ഉടനെ തന്നെ ഗൂഗിൾ 100 മില്യൺ ഡോളർ സ്റ്റോക്ക് ഗ്രാന്റുകൾ വാഗ്ദാനം ചെയ്യുകയായിരുന്നു. നേരത്തെ ഗൂഗിളിന്റെ സിഇഒ ആയ സുന്ദർ പിച്ചൈയക്കും സമാനമായി ഗുഗിൾ സ്റ്റോക്ക് ഗ്രാൻഡുകൾ നൽകിയിരുന്നു. ഗൂഗിളിന്റെ ക്രോമുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ ലീഡ് ചെയ്തിരുന്ന സുന്ദർ പിച്ചൈയ്ക്ക് ഗൂഗിളിൽ തുടരുന്നതിന് 50 മില്യൺ ഡോളർ സ്റ്റോക്ക് ഗ്രാന്റ് ആയിരുന്നു കമ്പനി വാഗ്ദാനം ചെയ്തത്.

നെറ്റ് ഗ്രാവിറ്റി എന്ന സ്റ്റാർട്ടപ്പിൽ വർക്ക് ചെയ്യുന്നതിനിടെയാണ് ഡബിൾക്ലിക്ക് എന്ന കമ്പനി നെറ്റ്ഗ്രാവിറ്റി ഏറ്റെടുക്കുന്നത്. പന്നീട് 3.1 ബില്യൺ ഡോളറിന് ഗൂഗിൾ ഡബിൾക്ലിക്ക് ഏറ്റെടുക്കുകയായിരുന്നു. 2015 ൽ നീൽ മോഹൻ യൂട്യൂബിന്റെ ചീഫ് പ്രോഡക്റ്റ് ഓഫീസറായും 2023-ൽ സിഇഒ ആയും മാറി.

Content Highlights: An Indian-origin man paid Rs 835 crore to avoid switching from Google to Twitter, and now he is the CEO of YouTube.

dot image
To advertise here,contact us
dot image