
ലോണ്‍ എടുക്കുക എന്നു പറഞ്ഞാല്‍ കഴിഞ്ഞ കുറേ കാലംവരെ 30 വയസും 40 വയസും ഒക്കെ പ്രായമാകുമ്പോള്‍ ഒരു വീട് വയ്ക്കാനോ വാഹനം വാങ്ങാനോ ബിസിനസ് നടത്താനോ ഒക്കെ എടുത്തിരുന്നതാണ് പലര്‍ക്കും ഓര്‍മ വരിക. ഇനി ലോണെടുത്ത് കഴിഞ്ഞാലോ അതൊക്കെ അടച്ച് തീര്‍ക്കാനായി നെട്ടോട്ടമോടുകയും ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യുകയും ഒക്കെ ചെയ്തിരുന്ന ഒരു തലമുറയാകും നമുക്ക് ഓര്‍മയിലേക്ക് വരിക.
എന്നാലിപ്പോള്‍ 20 വയസാകുമ്പോഴേക്കും ബാങ്ക് ലോണ്‍ തേടുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നതായാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഗവേഷണ സ്ഥാപനമായ 'പൈസ ബസാര്‍' നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ക്രെഡിറ്റ് കാര്‍ഡ്, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായാണ് ചെറുപ്പക്കാര്‍ കടമെടുക്കുന്നതെന്ന് സര്‍വ്വേയില്‍ പറയുന്നു. വായ്പാ ആവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കുന്നവരുടെ പ്രായം കേന്ദ്രീകരിച്ചാണ് സര്‍വ്വേ നടത്തിയത്.
യുവാക്കള്‍ക്കിടയില്‍ ബിസിനസ് വായ്പയ്ക്കും ഭവന വായ്പയ്ക്കും ആവശ്യക്കാര്‍ കൂടുന്നുണ്ട്. ഭവന വായ്പ തേടുന്നവരുടെ ശരാശരി പ്രായം ഇപ്പോള്‍ 28 ആണ്. ബിസിനസ് ലോണ്‍ എടുക്കുന്നവരുടെ ശരാശരി വയസ് 42ല്‍ നിന്ന് 27 ലേക്ക് കുറഞ്ഞിട്ടുണ്ട്. എംഎസ്എംഇ വായ്പ പോലെയുള്ള വായ്പകള്‍ക്ക് കൂടുതല്‍ യുവാക്കള്‍ അപേക്ഷിക്കുന്നതും സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുന്നതിന്റെ സൂചനയാണ്. കടമെടുക്കുന്ന കാര്യത്തില്‍ പുതിയ തലമുറയുടെ മനോഭാവത്തില്‍ വരുന്ന മാറ്റമാണ് ഇത്തരത്തിലുള്ള ലോണെടുക്കല്‍ സൂചിപ്പിക്കുന്നത്.
പുതിയ തലമുറ തേടുന്നത് സുരക്ഷിതമല്ലാത്ത വായ്പകളുമാണ്. ക്രെഡിറ്റ് കാര്‍ഡ്, പേഴ്‌സണല്‍ ലോണ്‍ എന്നിവയാണ് യുവാക്കള്‍ ഇന്ന് കൂടുതലായി അന്വേഷിക്കുന്നതും. 20 വയസ് പിന്നിടുമ്പോള്‍ത്തന്നെ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകളിലൂടെയുള്ള വാങ്ങലുകള്‍ക്ക് യുവാക്കള്‍ മുന്നോട്ടുവന്നുതുടങ്ങിയിട്ടുണ്ട്.
Content Highlights :Study finds that most borrowers are young. Young people have become more willing to take unsecured loans