സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി; ഇന്ന് ഉച്ചയ്ക്കുശേഷം വില വര്‍ധിച്ചു

സംസ്ഥാനത്ത് രാവിലെ കുറഞ്ഞുനിന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വര്‍ധിച്ചു

സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് തിരിച്ചടി;  ഇന്ന് ഉച്ചയ്ക്കുശേഷം വില വര്‍ധിച്ചു
ഷെറിങ് പവിത്രൻ
1 min read|03 Feb 2026, 02:45 pm
dot image

സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൂടിയും കുറഞ്ഞും സ്ഥിരതയില്ലാതെ പൊയ്‌ക്കൊണ്ടിരിക്കുകയാണ് സ്വര്‍ണത്തിന്റെ വില. ഇന്ന് രാവിലെ വലിയ രീതിയില്‍ കുറഞ്ഞുനിന്ന വില ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ആ ആശ്വാസം അധികസമയം നീണ്ടുനില്‍ക്കും മുന്‍പ് വീണ്ടും വില കൂടിയിരിക്കുകയാണ്. ഇനി വരുന്ന ഒരാഴ്ചകൂടി സ്വര്‍ണവില കൂടിയും കുറഞ്ഞും നില്‍ക്കാനാണ് സാധ്യത. അതിന് ശേഷം വിലയില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസങ്ങൡലുണ്ടായ വിലയിടിവ് കണ്ടപ്പോള്‍ സ്വര്‍ണവില ഒരു ലക്ഷത്തിന് താഴെ പോകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു പലരും. എന്നാല്‍ വില വീണ്ടും കയറിയത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

kerala Gold Rate feb3 2026

ഉച്ചകഴിഞ്ഞുള്ള സ്വര്‍ണവില

സംസ്ഥാനത്ത് ഒരുപവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഉച്ചകഴിഞ്ഞ് 112,880 രൂപയിലാണ് വ്യാപാരം നടക്കുന്ന്. ഒരു ഗ്രാമിന് 14110 രൂപയാണ് നിലവിലെ വില. ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 13,910 രൂപയും പവന് 111,280 രൂപയുമായിരുന്നു വില. 1600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 11660 രൂപയിലും പവന് 93,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ ഗ്രാമിന് 11495 രൂപയും പവന് 91,960 രൂപയുമായിരുന്നു.

kerala Gold Rate feb3 2026

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 31 - 1,17,760
ഫെബ്രുവരി 1 - 1,17,760
ഫെബ്രുവരി 2 - 14,040

Content Highlights : Hopes are lost for those waiting to buy gold. Gold prices in Kerala increased today, February 3, afternoon.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image