
May 29, 2025
03:47 PM
ഓഹരി വിപണിയിലും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ കാറ്റ് അടിച്ചുതുടങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് വിജയിക്കുമെന്ന സൂചനയില്‍ വന്‍ മുന്നേറ്റമാണ് ഓഹരി വിപണിയില്‍ കാണാന്‍ സാധിക്കുന്നത്. സെന്‍സെക്സ് 700 പോയിന്റ് മുന്നേറി 80,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍ എത്തി. നിഫ്റ്റി 24,400 പോയിന്റിന് മുകളിലാണ്.
മൂന്ന് ശതമാനമാണ് ഐടി ഓഹരികള്‍ കുതിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് ഓഹരികളെല്ലാം നേട്ടം ഉണ്ടാക്കി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന ഐടി ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ മുന്നേറ്റം ഉണ്ടായത്.
കനത്ത ഇടിവിന് ശേഷം ഇന്നലെയാണ് ഓഹരി വിപണി തിരിച്ചുകയറിയത്. സെന്‍സെക്സ് ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വീണ്ടും വിപണിയില്‍ ഉണര്‍വ് പ്രകടമായത് നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചതായി വിപണി വിദഗ്ധര്‍ പറയുന്നു. അതേസമയം എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടം നേരിട്ടു.
CONTENT HIGHLIGHTS: Hopes of a trump win sparks 3 rally in nifty it