പഞ്ചും പവറും അങ്ങനെ എന്തും ഇവിടെപോകും; ഇന്ത്യയുടെ പത്ത് സൂപ്പർവുമൺ!

"അവകാശങ്ങൾ, നീതി, പ്രവർത്തനം - എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി" എന്നതാണ് 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൻറെ പ്രമേയം

പഞ്ചും പവറും അങ്ങനെ എന്തും ഇവിടെപോകും; ഇന്ത്യയുടെ പത്ത് സൂപ്പർവുമൺ!
dot image

"അവകാശങ്ങൾ, നീതി, പ്രവർത്തനം - എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി" എന്ന പ്രമേയവുമായി 2026-ലെ അന്താരാഷ്ട്ര വനിതാ ദിനം ലോകമെമ്പാടും ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ അഭിമാനമായി മാറിയ പത്ത് ധീരവനിതകളെപ്പറ്റി അറിഞ്ഞാലോ. എവറസ്റ്റ് കൊടുമുടി മുതൽ ബഹിരാകാശം വരെയും, യുദ്ധക്കളം മുതൽ ശാസ്ത്രലോകം വരെയും തങ്ങളുടെ മുദ്ര പതിപ്പിച്ചവർ.

1) ബചേന്ദ്രി പാൽ

BACHENDRI PAL
BACHENDRI PAL

1984 മെയ് 23-ന് മൗണ്ട് എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത. പർവതാരോഹണത്തിനിടെ ഉണ്ടായ മഞ്ഞുവീഴ്ചയിൽ പരിക്കേറ്റിട്ടും തളാരാതെ നിന്ന ബചേന്ദ്രിയുടെ ആത്മധൈര്യം ആരെയും അതിശയിപ്പിക്കുന്നതാണ്. 2019-ൽ ബചേന്ദ്രി പാലിനെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു.

2) കൽപന ചൗള

KALPANA CHAWLA
KALPANA CHAWLA

ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യൻ വംശജയായ വനിത. ഹരിയാനയിലെ കർണാലിൽ ജനിച്ച ഇവർ 1994-ലാണ് നാസയുടെ ഭാഗമായി. തുടർന്ന് നാസയുടെ പ്രധാനപ്പെട്ട ചുമതലകൾ വഹിക്കുകയും ചെയ്തു.2003-ലെ കൊളംബിയ ദുരന്തത്തിൽ ജീവൻ നഷ്ടമായെങ്കിലും സ്വപ്നം കാണാൻ പഠിപ്പിച്ച നക്ഷത്രമായി അവർ ഇന്നും തിളങ്ങുന്നു.‍

3) ടെസ്സി തോമസ്

TESSI THOMAS
TESSI THOMAS

'ഇന്ത്യയുടെ മിസൈൽ വനിത' എന്നറിയപ്പെടുന്ന ടെസ്സി തോമസ് രാജ്യത്തെ മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകിയ ആദ്യ വനിതാ ശാസ്ത്രജ്ഞയാണ്. അഗ്നി-IV, അഗ്നി-V മിസൈൽ പദ്ധതികളുടെ ഡയറക്ടറായി പ്രവർത്തിച്ചു.

4) കിരൺ ബേദി

KIRAN BEDI
KIRAN BEDI

1972-ൽ ഇന്ത്യൻ പൊലീസ് സർവീസിൽ (ഐപിഎസ്) ചേർന്ന ആദ്യ വനിതാ ഓഫീസർ. തിഹാർ ജയിലിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾക്ക് 1994-ൽ മഗ്സസെ അവാർഡ് ലഭിച്ചു. പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

5) കിരൺ മജുംദാർ ഷാ

KIRAN MAZUMDAR SHAW
KIRAN MAZUMDAR SHAW

ബയോകോൺ എന്ന പ്രമുഖ ബയോടെക് കമ്പനിയുടെ സ്ഥാപക. വെറും 10,000 രൂപയുമായി ഒരു ഗാരേജിൽ തുടങ്ങിയ സംരംഭത്തിലൂടെ ഇന്ത്യൻ വ്യവസായ ലോകത്തെ അവർ മാറ്റിമറിച്ചു. ഇന്ന് ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിൽ കുറഞ്ഞ നിരക്കിൽ മരുന്നുകൾ എത്തിക്കുന്ന വൻകിട കമ്പനിയായി മാറി.

6) ആനന്ദി ​ഗോപാൽ ജോഷി

ANANDI GOPAL JOSHI
ANANDI GOPAL JOSHI

ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായി അറിയപ്പെടുന്നു. 1886-ൽ പെൻസിൽവാനിയയിലെ വനിതാ മെഡിക്കൽ കോളേജിൽ നിന്ന് പാശ്ചാത്യ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. ഇന്ത്യയിൽ മടങ്ങിയെത്തിയ ഇവർ കോലാപ്പൂരിലെ ആൽബർട്ട് എഡ്വേർഡ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിൽ തന്നെ സ്ത്രീകളുടെ വിദ്യാഭ്യാസ മേഖലയിൽ പുതുവഴി തുറന്നിട്ടു.

7) ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമി

SHALIZA DHAMI
SHALIZA DHAMI

ഇന്ത്യൻ വ്യോമസേനയുടെ ഫ്രണ്ട്ലൈൻ കോബാറ്റ് യൂണിറ്റിന്റെ കമാൻഡ് ഏറ്റെടുത്ത ആദ്യ വനിതാ ഓഫീസർ എന്ന ചരിത്രം 2023-ൽ ഇവർ കുറിച്ചു.2019-ൽ വ്യോമസേനയിൽ ഒരു ഫ്ലൈയിംഗ് യൂണിറ്റിനുള്ളിൽ ഫ്ലൈറ്റ് കമാൻഡർ സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിച്ച ആദ്യ വനിതാ ഓഫീസർ കൂടിയാണ് ഷാലിസ.

8) മേരി കോം

MARY KOM
MARY KOM

ആറ് തവണ ലോക അമേച്വർ ബോക്സിംഗ് ചാമ്പ്യനാണ് ബോക്സിങിൽ തന്റേതായ വ്യക്തിമുദ്ര പ​​തിപ്പിച്ച മേരി കോം. ദാരിദ്ര്യത്തോടും വെല്ലുവിളികളോടും പൊരുതി അവർ ഒളിമ്പിക് മെഡൽ ജേതാവായി. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ 'പഞ്ചിംഗ് പവർ' തെളിയിച്ച മേരി കോം ബോക്സിങിൽ സ്വപ്നം കാണുന്ന പെൺകുട്ടികൾക്ക് എന്നും ഒരു ആവേശമായിരിക്കും.

9) സുസ്മിത സെൻ

SUSHMITA SEN
SUSHMITA SEN

1994-ൽ വിശ്വ സുന്ദരി കിരീടത്തിൽ ആ​ദ്യമായി മുത്തമിട്ട ഇന്ത്യൻ വനിത. സുസ്മിത സെന്നിന്റെ ചാരുതയും ബുദ്ധിശക്തിയും ആത്മവിശ്വാസവുമാണ് വെറും പതിനെട്ടാം വയസ്സിൽ ഈ നേട്ടം കൈവരിക്കാൻ അവരെ സഹായിച്ചത്. പിന്നീട് ഇന്ത്യൻ സിനിമയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സുസ്മിതയ്ക്ക് ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിക്കാൻ അധിക സമയം വേണ്ടിവന്നില്ല.

10) സൈന നെഹ്‌വാൾ

SAINA NEHWAL
SAINA NEHWAL

ബാഡ്മിന്റണിൽ ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സൈന നെഹ്‌വാൾ. 2015-ൽ ലോക ഒന്നാം നമ്പർ റാങ്കിംഗിലും എത്തി. ഈ വർഷം ജനുവരിയിൽ വിരമിക്കൽ പ്രഖ്യാപിച്ച സൈന, ഇന്ത്യൻ ബാഡ്മിൻ്റണിലെ പെൺകരുത്തിന്റെ പ്രതീകമാണ്.

(സോഴ്‌സ്‌: എൻഡിടിവി.കോം)

Content Highlights : Ten courageous Indian women who have made significant contributions across fields including space exploration, mountaineering, and science in celebration of International Women's Day 2026.

dot image
To advertise here,contact us
dot image