തിരൂരിൽ വന്ദേഭാരതിന് ഗംഭീര വരവേൽപ്പ്; ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ച് സ്വീകരണം

കേന്ദ്ര മന്ത്രി വി മുരളീധരൻ, ഇ ടി മുഹമ്മദ് ബഷീർ എം പി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവരുൾപ്പടെയുള്ളവർ എത്തിയാണ് വന്ദേഭാരതിനെ സ്വാഗതം ചെയ്തത്.
തിരൂരിൽ വന്ദേഭാരതിന് ഗംഭീര വരവേൽപ്പ്; ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ച് സ്വീകരണം

മലപ്പുറം: കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരതിന് ഗംഭീര സ്വീകരണമൊരുക്കി തിരൂർ. ഇരുന്നൂറിലധികം ആളുകൾ എത്തിയാണ് വന്ദേഭാരതിനെ വരവേറ്റത്. മുസ്‌ലിം ലീഗ്, ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ, റെയിൽവേ സന്നദ്ധ സംഘടനകളുമാണ് സ്വീകരണപരിപാടി ഒരുക്കിയത്.

വന്ദേഭാരതിന് നേരെ പൂക്കൾ വിതറിയും ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ചും സ്വീകരിച്ചു.കേന്ദ്ര മന്ത്രി വി മുരളീധരൻ, ഇ ടി മുഹമ്മദ് ബഷീർ എം പി, ബിജെപി നേതാവ് പി കെ കൃഷ്ണദാസ് എന്നിവരുൾപ്പടെയുള്ളവർ എത്തിയാണ് വന്ദേഭാരതിനെ സ്വാഗതം ചെയ്തത്. തിരൂരിന് വലിയ നേട്ടമാണ് വന്ദേഭാരതെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഒന്നാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ വലിയ പ്രതിഷേധം റെയിൽവെയ്ക്ക് നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രണ്ടാം വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയാണ് രണ്ടാം വന്ദേഭാരത് ഫ്ളാ​ഗ് ഓഫ് ചെയ്തത്. വന്ദേഭാരത് ഇന്ത്യയിൽ പുതിയതായി സർവീസ് തുടങ്ങുന്ന ഒമ്പത് വന്ദേഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഒരുമിച്ചാണ് നടത്തിയത്. കാസർകോട് റെയിൽവെ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം പി എന്നിവർ പങ്കെടുത്തു. ആദ്യ യാത്രയിൽ തെരഞ്ഞെടുക്കപ്പെട്ട അതിഥികളാണ് ട്രെയിനിൽ യാത്ര ചെയ്തത്. കണ്ണൂർ,കോഴിക്കോട്, ഷൊർണൂർ, തൃശ്ശൂർ, എറണാകുളം ജംങ്ഷൻ, ആലപ്പുഴ, കൊല്ലം സ്റ്റേഷനുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com