അധികസമയം ജോലിചെയ്ത് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം

ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭാവിയിലും ശക്തമായ സമര പരിപാടികൾ തുടരുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു

അധികസമയം ജോലിചെയ്ത് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം
dot image

മലപ്പുറം : സ്ഥാനക്കയറ്റ സാധ്യതകള്‍ നിഷേധിക്കുന്നതിനെതിരെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം. കേരള മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ ആഹ്വാനപ്രകാരം ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാര്‍ മൂന്നു മണിക്കൂര്‍ അധികം ജോലി ചെയ്ത് പ്രതിഷേധിച്ചു.

മന്ത്രാലയ ജീവനക്കാരുടെ ന്യായമായ സ്ഥാനക്കയറ്റ അവകാശങ്ങള്‍ പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനതലത്തില്‍ പ്രഖ്യാപിച്ച സമരപരിപാടികളുടെ ഭാഗമായാണ് പ്രതിഷേധം.മലപ്പുറം, തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി എന്നീ ആര്‍ടി/ എസ്ആര്‍ടി ഓഫീസുകളിലായി നടന്ന പ്രതിഷേധ പരിപാടിയില്‍ 95 ശതമാനം ജീവനക്കാരും പങ്കെടുത്തു.

തിരൂരിൽ നടന്ന പ്രതിഷേധ പരിപാടിക്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജവഹർ ഉബൈദ് നേതൃത്വം നൽകി. പൊന്നാനിയിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി പ്രിയ നേതൃത്വംനൽകി. മലപ്പുറത്ത് സോണൽ സെക്രട്ടറി ദീപക് നേതൃത്വം നൽകി. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭാവിയിലും ശക്തമായ സമര പരിപാടികൾ തുടരുമെന്ന് അസോസിയേഷൻ നേതാക്കൾ അറിയിച്ചു.

Content Highlight : Employees of the Motor Vehicles Department staged a protest by working extra hours. The protest is against the alleged denial of promotion opportunities in the department.

dot image
To advertise here,contact us
dot image