

മലപ്പുറം: കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ഇവരും സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ വന്നിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീഴുകയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങുകയുമായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. അസീസ് ചികിത്സയിലിരിക്കെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെച്ചും ഭാര്യ സൗദാബീവി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചുമാണ് മരിച്ചത്. കാര്‍ ഡ്രൈവറെ പ്രതിയാക്കി അരീക്കോട് പൊലീസ് കേസെടുത്തു.
Content Highlights: couple died in accident at malappuram