റോഡ് മുറിച്ച് കടക്കവേ സ്‌കൂള്‍ വാന്‍ ഇടിച്ച് തെറിപ്പിച്ചു; ആറാം ക്ലാസുകാരന് ദാരുണാന്ത്യം

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്

റോഡ് മുറിച്ച് കടക്കവേ സ്‌കൂള്‍ വാന്‍ ഇടിച്ച് തെറിപ്പിച്ചു; ആറാം ക്ലാസുകാരന് ദാരുണാന്ത്യം
dot image

മലപ്പുറം: സ്‌കൂള്‍ വാനിടിച്ച് 12 കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. വേങ്ങരയില്‍ വെച്ചാണ് സംഭവം. ഓട്ടോയില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. എതിര്‍ദിശയില്‍ വന്ന സ്‌കൂള്‍ വാന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വലിയോറ സ്വദേശി മോയന്‍ ഇസ്മായീല്‍-നൂറ ദമ്പതികളുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (12) ആണ് മരിച്ചത്. വലിയോറ ഈസ്റ്റ് എഎംയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് റിസ്‌വാന്‍. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

Content Highlights: 12 year old dies in accident with school van . The van hit while he was crossing the road after stepping down from the auto. The accident took place in Vengara, Malappuram

dot image
To advertise here,contact us
dot image