Top

തൃശ്ശൂരില്‍ പിടിയാനയുടെ കൊമ്പുകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ചെരിഞ്ഞ പിടിയാനയുടെ കൊമ്പുകളും പല്ലുകളും എടുത്തതിനാണ് കേസ്.

14 Jan 2022 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃശ്ശൂരില്‍ പിടിയാനയുടെ കൊമ്പുകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍
X

തൃശ്ശൂരില്‍ പിടിയാനയുടെ കൊമ്പുകളും പല്ലും വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. വാണിയമ്പാറ സ്വദേശികളായ മണിയന്‍ കിണര്‍ കോളനിയില്‍ താമസിക്കുന്ന വിനീഷ്, മനോജ് എന്നിവരാണ് പിടിയിലായത്. ചെരിഞ്ഞ പിടിയാനയുടെ കൊമ്പുകളും പല്ലുകളും എടുത്തതിനാണ് കേസ്.

മുഖ്യപ്രതിയായ വിനീഷ് മാമ്പാറ ഭാഗത്തെ കാട്ടില്‍ നിന്നും വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ചെരിഞ്ഞ ആനയെ കണ്ടത്. തുടര്‍ന്ന് അതിന്റെ രണ്ട് കൊമ്പുകളും ഒരു പല്ലും എടുത്ത് വീട്ടില്‍ സൂക്ഷിച്ചു. രണ്ടാം പ്രതിയായ സുഹൃത്ത് മനോജും വില്‍പനക്ക് കൂട്ടുനിന്നു. ചെരിഞ്ഞ പിടിയാനയുടെ പല്ലും കൊമ്പുകളും മോഷണംപോയതില്‍ വനംവകുപ്പ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്തനായിരുന്നില്ല.

ഇതിനിടെ വിവരമറിഞ്ഞ പ്രതികള്‍ പിടിയിലാകുമെന്നുറപ്പായതോടെ കൊമ്പുകളും പല്ലും പീച്ചി റിസര്‍വോയറിലേക്ക് വലിച്ചെറിയുകയായിരുന്നു. വനംവകുപ്പ് പിടികൂടിയതോടെ കൊമ്പും പല്ലും വിറ്റതായി പറഞ്ഞു.

അന്വേഷണ സംഘത്തിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ വില്‍പ്പന കൊമ്പുകളും പല്ലും ഡാമിലേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികള്‍ മൊഴി നല്‍കി. ഡാമില്‍ നടത്തിയ തിരച്ചിലില്‍ കൊമ്പുകളും പല്ലും കണ്ടെടുക്കുകയായിരുന്നു. പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി.എം പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

Popular Stories