Top

കാണാതായ വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ

പെൺകുട്ടിയെ കാണാതായതായി കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

8 May 2022 7:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാണാതായ വിദ്യാർത്ഥിനി പുഴയിൽ മരിച്ച നിലയിൽ
X

കണ്ണൂർ: കാണാതായ വിദ്യാർത്ഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിനെ(19) ആണ് ഇരിട്ടി കോളിക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ പെൺകുട്ടിയെ കാണാതായതായി കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

പിന്നീട് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ് ജഹാന ഷെറിന്‍. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

STORY HIGHLIGHTS: Missing student found dead in river in Kannur

Next Story