'സിനിമയിൽ സ്ത്രീകളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ…' | Kayadu Lohar

ഒരു സിനിമയിൽ നായികയുടെ കഥാപാത്രത്തെ കാണിച്ച രീതിക്കെതിരെ വലിയ തിരിച്ചടി ഉണ്ടായെന്നും അത്തരം സിനിമകളോട് താൻ എന്തായാലും 'യെസ്' പറയില്ലെന്നും കയാദു പറഞ്ഞു

'സിനിമയിൽ സ്ത്രീകളെ ഒബ്ജക്റ്റിഫൈ ചെയ്യുന്നതിനോട് എനിക്ക് യോജിപ്പില്ല, പക്ഷേ…' | Kayadu Lohar
dot image

സ്ത്രീകളെ വെറുതെ ഒബ്ജക്റ്റിഫൈ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് കയാദു ലോഹർ. പക്ഷേ കഥയ്ക്കും കഥാപാത്രത്തിനും അത് വേണമെന്ന് തനിക്ക് ബോധ്യപ്പെടുകയാണെങ്കിൽ ഒരു പരിധി വരെ ഒക്കെയാണെന്നും നടി പറഞ്ഞു. 'ഇമ്മോർട്ടൽ' സിനിമയുടെ ട്രെയ്‌ലറിൽ കയാദുവിനെ കാണിക്കുമ്പോൾ ഫേസിൽ നിന്ന് നേരെ ലിപ്സിലേക്ക് ക്യാമറ പാൻ ചെയ്യുന്ന ഒരു ഷോട്ടിനെക്കുറിച്ച് നടിയോട് ചോദിച്ചതിന് മറുപടി പറയുകയായിരുന്നു കയാദു. സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

Also Read:

'സ്ത്രീകളെ വെറുതെ ഒബ്ജക്റ്റിഫൈ ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ ആ കഥയ്ക്കും കഥാപാത്രത്തിനും അത് വേണമെന്ന് എനിക്ക് ബോധ്യപ്പെടുകയും, റോൾ കൺവിൻസിംഗ് ആയി തോന്നുകയും ചെയ്താൽ ഒരു പരിധി വരെ അത് ഓക്കെയാണ്. അല്ലാതെ വെറുതെ അറ്റൻഷൻ കിട്ടാൻ വേണ്ടി മാത്രം ഇങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. അത് ചിലപ്പോൾ ഇൻസ്റ്റയിൽ ഒക്കെ ട്രെൻഡ് ആയേക്കാം, പക്ഷേ എനിക്കതിൽ തീരെ താല്പര്യമില്ല. അത്തരം സിനിമകളോട് ഞാൻ എന്തായാലും 'യെസ്' പറയില്ല', കയാദു പറഞ്ഞു.

Also Read:

'ഇത്തരം കാര്യങ്ങളിൽ ഒരു സംസാരാത്തിന് തുടക്കമിടുക എന്നത് തന്നെ ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മൾ ഒരാൾ മാത്രമായിരിക്കും അതിനുവേണ്ടി സംസാരിക്കുന്നത്, എന്നാൽ ബാക്കിയുള്ളവരെല്ലാം 'ഇവിടെ ഇങ്ങനെയൊക്കെ തന്നെയാണ്' എന്ന മട്ടിലായിരിക്കും. ഈ അടുത്ത് ഇറങ്ങിയ ഒരു സിനിമയിൽ നായികയുടെ കഥാപാത്രത്തെ കാണിച്ച രീതിക്കെതിരെ വലിയ തിരിച്ചടി ഉണ്ടായത് കണ്ടിട്ടുണ്ടാകുമല്ലോ', കയാദു കൂട്ടിച്ചേർത്തു.

അതേസമയം, കയാദു ലോഹർ നായികയായി എത്തിയ ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സജീര്‍ ബാബ, ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ 40-ാമത്തെ ചിത്രം കൂടിയാണിത്.

Content Highlights: Kayadu lohar talks about women in cinema and her characters

dot image
To advertise here,contact us
dot image