സോഷ്യൽ മീഡിയയിലെ പോരാട്ടം നിർത്തൂ, ഗ്രൗണ്ടിൽ കാണിക്കൂ; റൊണാൾഡോക്കെതിരെ ആഞ്ഞടിച്ച് സൗദി മുൻ താരം

അൽ ഖഥ്‌സിയക്കെതിരെയുള്ള അൽ നസറിന്റെ (2-1) തോൽവിക്ക് ശേഷമുള്ള റൊണാൾഡോയുടെ ട്വീറ്റിനെതിരെയാണ് അബ്ദുൽഘാനിയുടെ വിമർശനം

സോഷ്യൽ മീഡിയയിലെ പോരാട്ടം നിർത്തൂ, ഗ്രൗണ്ടിൽ കാണിക്കൂ; റൊണാൾഡോക്കെതിരെ ആഞ്ഞടിച്ച് സൗദി മുൻ താരം
dot image

അൽ നസറിന്റെ പോർച്ചുഗൽ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാൾഡോക്കെതിരെ ആഞ്ഞടിച്ച് മുൻ സൗദി അറേബ്യൻ താരം ഹുസൈൻ അബ്ദുൽഘാനി. അൽ ഖഥ്‌സിയക്കെതിരെയുള്ള അൽ നസറിന്റെ (2-1) തോൽവിക്ക് ശേഷമുള്ള റൊണാൾഡോയുടെ ട്വീറ്റിനെതിരെയാണ് അബ്ദുൽഘാനിയുടെ വിമർശനം.

റൊണൾഡോയോട് തന്റെ പോരാട്ടം സോഷ്യൽ മീഡിയയിൽ നിന്നും മാറ്റി ഗ്രൗണ്ടിൽ കാണിക്കാൻ പറയുകയാണ് താരം. മത്സരശേഷം ' ഈ പോരാട്ടം അവസാനിക്കുന്നില്ല, നമ്മൾ കഠിനപ്രയത്‌നം നടത്തി ഉയർത്തേഴുന്നേൽക്കും,' എന്നാണ് റൊണാൾഡോ എക്‌സിൽ കുറിച്ചത്. ഇതിനെതിരെയാണ് ടിവി പ്രോഗ്രാമിൽ അബ്ദുൽഘാനി ആഞ്ഞടിച്ചത്.

' കഴിഞ്ഞ രണ്ട് വർഷമായി ഇത് കേൾക്കുന്നുണ്ട്. ഫീൽഡിലാണ് ആക്ഷൻ വേണ്ടത് എക്‌സിൽ അല്ല. ഇത് ഫാൻസിനുള്ള സന്ദേശമാണ് എന്നാൽ നമ്മൾ ടീമിനെ കുറിച്ചാണ് സംസാരിക്കുന്നത്. ആരാധകർ ഈ കുറിപ്പിൽ നിന്നും എന്ത് ലഭിക്കാനാണ്. ഈ വാക്കുകൾ കുറേയായി കേൾക്കുന്നു. ഗ്രൗണ്ടിലാണ് പോരാട്ടം വേണ്ടത് സോഷ്യൽ മീഡിയയിൽ അല്ല,' മുൻ താരം പറഞ്ഞു.

റൊണാൾഡോയുടെ ഗ്രൗണ്ടിലെ നീക്കങ്ങൾ കുറച്ചായി വളരെ മോശം ആണെന്നും അദ്ദേഹം വിമർശിച്ചു. ലീഡർ എന്ന നിലയിൽ ഗ്രൗണ്ടിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കണമെന്നും അബ്ദുൽഘാനി കൂട്ടിച്ചേർത്തു.

Content Highlights- Fight should be in the stadium, not on social media - Ex-Saudi Arabia star slams Cristiano Ronaldo

dot image
To advertise here,contact us
dot image