'കുട്ടികൾ എന്തൊരു ശല്യം': വിമാനയാത്രയ്ക്കിടെ കുഞ്ഞുങ്ങൾ സ്വൈര്യം കെടുത്തിയെന്ന് യുവതി; ശരിയെന്ന് നെറ്റിസൺസ്

ഡൽഹി - കൊൽക്കത്ത വിമാനയാത്രയ്ക്കിടയിൽ തനിക്കുണ്ടായ അനുഭവമാണ് ഒരു യുവതി പങ്കുവെച്ചിരിക്കുന്നത്

'കുട്ടികൾ എന്തൊരു ശല്യം': വിമാനയാത്രയ്ക്കിടെ കുഞ്ഞുങ്ങൾ  സ്വൈര്യം കെടുത്തിയെന്ന് യുവതി; ശരിയെന്ന് നെറ്റിസൺസ്
dot image

യാത്രയ്ക്കിടെ ശാന്തമായി, സ്വസ്ഥമായി ഇരിക്കാനാകും നമ്മളിൽ പലർക്കും താത്‌പര്യം. പലപ്പോഴും അങ്ങനെയൊരു യാത്രയ്ക്കായി നമ്മൾ അധിക പണം നൽകാറുമുണ്ട്. എല്ലാ സമ്മർദ്ദങ്ങളിൽ നിന്നും മാറിനിന്ന്, ഒരു പുസ്തകം വായിച്ചുകൊണ്ടോ, ചെറുതായി ഉറങ്ങിയോ എല്ലാം നമ്മൾ പതിവായി യാത്രകൾ ചെയ്യാറുണ്ടായിരിക്കും. ചിലർ അവർ പോകുന്ന ഫ്‌ളൈറ്റുകളിലും ട്രെയിനുകളിലും വിൻഡോ സീറ്റ് തന്നെ ചോദിച്ചുമേടിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോൾ ഇവയെല്ലാം പാളിപ്പോകാറുണ്ട്. അങ്ങനെയൊരു അനുഭവമാണ് യുവതി പങ്കുവെയ്ക്കുന്നത്.

ഡൽഹി - കൊൽക്കത്ത വിമാനയാത്രയ്ക്കിടയിൽ തനിക്കുണ്ടായ അനുഭവമാണ് ഒരു യുവതി പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളൈറ്റിൽ ശല്യമാകുന്ന കുട്ടികൾ എന്ന തലക്കെട്ടിൽ പങ്കുവെച്ച എഴുത്ത് ഇപ്പോൾ ആകെ വൈറലാണ്. 27 വയസ് മാത്രം പ്രായമുള്ള ആ യുവതിയുടെ പോസ്റ്റ് ഇങ്ങനെയാണ്.

''എന്റെ ഡൽഹി-കൊൽക്കത്ത വിമാനയാത്ര എനിക്ക് ഏറ്റവും മോശം അനുഭവമാണ് നൽകിയത്. കഴിഞ്ഞ 15 ദിവസമായി നിരന്തരം യാത്രകൾ ആയതിനാലും, ജോലിഭാരം ഭയങ്കരമായതിനാലും എനിക്കൊന്ന് റെസ്റ്റ് എടുക്കണമായിരുന്നു. സുഖമായി യാത്ര ചെയ്യാനും ഉറങ്ങാനും എക്സ്ട്രാ ലെഗ് സ്പേസ് ഉള്ള ഒരു വിൻഡോ സീറ്റാണ് ഞാൻ ബുക്ക് ചെയ്തത്.

എന്നാൽ യാത്രയ്ക്കിടെ ഒരു രണ്ടോ മൂന്നോ വയസ് തോന്നിക്കുന്ന ഒരു കുട്ടി എന്റെ തൊട്ടടുത്ത സീറ്റിലേക്ക് വന്നിരുന്നു. അപ്പുറത്ത് അമ്മയുമുണ്ടായിരുന്നു. വന്നിരുന്നതിന് പിന്നാലെ ആ കുട്ടി ഒരു ശല്യമായി മാറി. ഉറക്കെ സംസാരിക്കും, ഓടിനടക്കും, വെറുതെ എന്നെ ഇടിക്കുകയും സീറ്റിൽ ചാടിക്കളിക്കുകയും ചെയ്യും. കുട്ടിയെ ഒന്ന് നിലക്കുനിർത്താൻ ഞാൻ അമ്മയോട് ആവശ്യപ്പെട്ടെങ്കിലും അവർ സീറ്റ് മാറിയിരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ ഞാൻ പണം കൊടുത്താണ് ഈ സീറ്റ് ബുക്ക് ചെയ്തത്. എന്നിട്ടും ഞാൻ കഷ്ടപ്പെട്ട് ഉറങ്ങാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പക്ഷെ ആ കുട്ടി വീണ്ടും ഒരു ശല്യമായിരുന്നു.

ഫ്‌ളൈറ്റ് ലാൻഡ് ചെയ്തതിന് ശേഷം മറ്റൊരു കുട്ടി കൂടി ഇവർക്കൊപ്പം ചേർന്നു. എന്നെ ഉപദ്രവിക്കാനും ശബ്ദമുണ്ടാക്കാനും തുടങ്ങി. വീണ്ടും ആ അമ്മയോട് പറഞ്ഞപ്പോൾ അവർ ആകെ ചൂടാകുകയായിരുന്നു. ഇത് അവർക്ക് ക്യൂട്ട് ആയിരിക്കാം. എന്നാൽ മറ്റുള്ളവർക്ക് അങ്ങനെയല്ല. ദയവുചെയ്ത് കുട്ടികളോട് വിമാനത്തിൽ മിണ്ടാതിരിക്കാൻ പറയൂ'' എന്നാണ് യുവതി പറയുന്നത്.

Annoying kids on flights
byu/LuckNo4039 ingurgaon

നിരവധി പേരാണ് യുവതിക്ക് പിന്തുണയുമായി എത്തുന്നത്. ഇതേ അവസ്ഥ തങ്ങൾക്കും ഉണ്ടായിട്ടുണ്ടെന്നും എന്ത് ചെയ്യാനാണെന്നുമാണ് പലരും ചോദിക്കുന്നത്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരുടെ കഥകളും ചിലർ പറയുന്നുണ്ട്. കുട്ടികൾ നമ്മുടെ യാത്രകളുടെ മൂഡിനെ ഇല്ലാതാക്കുമെന്നും എന്നാൽ അത് കുട്ടികളുടെ തെറ്റല്ല, അവരെ നിലയ്ക്കുനിർത്താൻ മാതാപിതാക്കൾക്ക് കഴിയാത്തതാണ് പ്രശ്നമെന്നും ചിലർ പറയുന്നുണ്ട്.

Content Highlights: women shares her experience on kids ruining her flight journey

dot image
To advertise here,contact us
dot image