കൊല്ലത്ത് കോഴികളുമായി പോയ ടെംബോ വാന്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

അമിത വേഗതയില്‍ എത്തിയ ടെംബോ വാന്‍ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

കൊല്ലത്ത് കോഴികളുമായി പോയ ടെംബോ വാന്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം
dot image

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ കോഴികളുമായി പോയ ടെംബോ വാന്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ബിഹാര്‍ സ്വദേശി ബിനോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

അമിത വേഗതയില്‍ എത്തിയ ടെംബോ വാന്‍ കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കൊല്ലം കുളത്തൂപ്പുഴയില്‍ മൈലമൂട് ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട വാന്‍ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Tembo van carrying chickens overturns downhill in Kollam, 4 injured: 1 is critical

dot image
To advertise here,contact us
dot image