വെറും 6050 രൂപയ്ക്ക് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാം; സൂപ്പര്‍ സീറ്റ് സെയ്‌ലുമായി വിമാനക്കമ്പനി

ഒക്ടോബര്‍ 12നകം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്.

വെറും 6050 രൂപയ്ക്ക് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോകാം; സൂപ്പര്‍ സീറ്റ് സെയ്‌ലുമായി വിമാനക്കമ്പനി
dot image

നിങ്ങളൊരു യാത്രാപ്രേമിയാണോ, ദുബായ് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിലുണ്ടോ? എങ്കില്‍ വൈകേണ്ട ഇതാണ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള പെര്‍ഫെക്ട് ടൈം. യാത്രക്കാര്‍ക്കായി സൂപ്പര്‍ സീറ്റ് സെയ്ല്‍ ലോഞ്ച് ചെയ്തിരിക്കുകയാണ് എയര്‍ അറേബ്യ. ഇന്ത്യയില്‍ നിന്ന് ഇനി വെറും 6050 രൂപയ്ക്ക് യുഇഎയിലേക്ക് പറക്കാം. ഇന്ത്യന്‍ നഗരങ്ങളായ കൊച്ചി, മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ബെംഗളൂരു എന്നീ നഗരങ്ങളില്‍ നിന്ന് യുഎഇയിലേക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ യാത്ര ചെയ്യാം.

1 മില്യണ്‍ ഡിസ്‌കൗണ്ടഡ് സീറ്റുകളാണ് എയര്‍ അറേബ്യ ഓഫര്‍ ചെയ്യുന്നത്. പക്ഷെ അധികം വൈകിയാല്‍ ഈ ഓഫര്‍ നഷ്ടപ്പെടും. ഒക്ടോബര്‍ 12നകം ടിക്കറ്റ് ബുക്ക് ചെയ്യണമെന്നാണ് എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. ഓരോ നഗരങ്ങളെ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്കും വ്യത്യാസപ്പെടും. മുംബൈ,അഹമ്മദാബാദ് നഗരങ്ങളില്‍ നിന്ന് യഥാക്രമം ഷാര്‍ജയിലേക്കും അഹമ്മദാബാദില്‍ നിന്ന് അബുദാബിയിലേക്കും 6050 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നിന്ന് ഈ രണ്ടുസ്ഥലത്തേക്കും 7265 രൂപയാണ്. ഡല്‍ഹി, ബെംഗളുരു എന്നീ നഗരങ്ങളില്‍ നിന്ന് ഷാര്‍ജയിലേക്ക് 7265 രൂപയാണ് വരുന്നത്. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

യുഎഇക്ക് പുറത്തും വ്യാപിച്ച് കിടക്കുന്നതാണ് എയര്‍ അറേബ്യയുടെ ശൃംഖല. മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലേക്കും എയര്‍ അറേബ്യ സര്‍വീസുകളുണ്ട്.

Content Highlights: india to the uae for only inr 6,050?

dot image
To advertise here,contact us
dot image