ഫ്‌ളൈറ്റ് അറ്റൻഡിനെ കാൽകൊണ്ട് തൊഴിച്ച് താഴെയിട്ടു; യാത്രക്കാരിയെ സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ജീവനക്കാർ

ഇവരോട് സംസാരിക്കാന്‍ വന്ന ഫ്‌ളൈറ്റ് അറ്റന്‍ഡിനെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് കാല്‍കൊണ്ട് രണ്ടുതവണ തൊഴിക്കുകയും അവര്‍ താഴെ വീഴുകയും ചെയ്തു.

ഫ്‌ളൈറ്റ് അറ്റൻഡിനെ കാൽകൊണ്ട് തൊഴിച്ച് താഴെയിട്ടു; യാത്രക്കാരിയെ സീറ്റിൽ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് ജീവനക്കാർ
dot image

ഫ്‌ളൈറ്റ് അറ്റന്‍ഡിനെ കാല്‍കൊണ്ട് തൊഴിച്ച് താഴെയിട്ടു; യുഎസ് വനിതയെ സീറ്റില്‍ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ച് വിമാന ജീവനക്കാര്‍

വിമാനയാത്രയ്ക്കിടെ അക്രമാസക്തയായ യുവതിയെ വിമാനജീവനക്കാര്‍ ഡക്ട് ടേപ്പ് ഉപയോഗിച്ച് സീറ്റില്‍ ബന്ധിച്ചു. ഷാലെറ്റില്‍ നിന്നും ലാസ് വേഗാസിലേക്കുള്ള അമേരിക്കന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരിയെയാണ് ഗതികെട്ട് സീറ്റില്‍ ടേപ്പുപയോഗിച്ച് ചുറ്റിവരിഞ്ഞുവയ്‌ക്കേണ്ട അവസ്ഥയുണ്ടായത്.

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്ന് മടങ്ങുകയായിരുന്നു 47-കാരിയായ കെറ്റി ജെ ഡിലോണ്‍ എന്ന സ്ത്രീ. നോര്‍ത്തി കരോലിനയിലെ ഷാലറ്റില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റില്‍ കയറിയ ഇവര്‍ ഉച്ചത്തില്‍ ബഹളം വച്ച് നടന്നു. ഒപ്പം മറ്റുയാത്രക്കാരുടെ വീഡിയോയും ചിത്രീകരിച്ചു. പലതവണ ഇപ്രകാരം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇവര്‍ കേട്ടില്ല. മാത്രമല്ല, ഇവരോട് സംസാരിക്കാന്‍ വന്ന ഫ്‌ളൈറ്റ് അറ്റന്‍ഡിനെ കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് കാല്‍കൊണ്ട് രണ്ടുതവണ തൊഴിക്കുകയും അവര്‍ താഴെ വീഴുകയും ചെയ്തു.

'ഞാനെന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, നീ മരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ'എന്നെല്ലാം കേട്ടാലറയ്ക്കുന്ന ഭാഷയില്‍ ഇവര്‍ ഫ്‌ളൈറ്റ് അറ്റന്‍ഡിനെ ചീത്തവിളിക്കുകയും ചെയ്തിരുന്നു. അനുനയിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെയാണ് ഇവരെ സീറ്റില്‍ ബന്ധിക്കാന്‍ വിമാന ജീവനക്കാര്‍ നിര്‍ബന്ധിതരായത്.

11 വയസ്സുള്ളപ്പോള്‍ അച്ഛനെ പാറ്റയെ കൊല്ലുന്ന കീടനാശിനി ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു. ചായയില്‍ വിഷം കലര്‍ത്തിയായിരുന്നു കൊല്ലാന്‍ ശ്രമിച്ചതത്രേ.' ആരെയെങ്കിലും കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കീടനാശിനി ഉപയോഗിക്കൂ. പക്ഷെ കാലാവധി കഴിഞ്ഞതല്ലെന്ന് ഉറപ്പുവരുത്തണം. കൂടുതല്‍ അളവില്‍ ചേര്‍ക്കുകയും വേണം.' യുവതി പറഞ്ഞു.

ഡിലോണിന്റെ പെരുമാറ്റം ഭീഷണിപ്പെടുത്തുന്നതായതിനാല്‍ ഞങ്ങള്‍ക്ക് സിപ് ടൈസും ഡക്ട് ടേപ്പുമായി അവളെ സീറ്റില്‍ ബന്ധിക്കേണ്ടി വന്നുവെന്ന് എയര്‍ലൈന്റെ ഔദ്യോഗിക വിശദീകരണത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ലാസ് വേഗാസില്‍ വച്ച് ഇവരെ എഫ്ബിഐ അറസ്റ്റുചെയ്തു. പിന്നീട് ഹെന്‍ഡേഴ്‌സണ്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് കൊണ്ടുപോയി. വിമാന ജീവനക്കാരെ ആക്രമിച്ച കുറ്റത്തിന് ഇവര്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Content Highlights: Assault on Flight Attendant: Woman Duct-Taped to Seat on American Airlines Flight

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us