അനുമതിയില്ലാതെ പൊതുവ്യക്തികളുടെ എഐ ചിത്രങ്ങൾ പാടില്ല; നിയമവുമായി യുഎഇ

സമീപകാലത്ത്, ഒരു ഉപയോക്താവ് യുഎഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പമുള്ള തൻ്റെ ഒരു എഐ. ചിത്രം സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു.

അനുമതിയില്ലാതെ പൊതുവ്യക്തികളുടെ എഐ ചിത്രങ്ങൾ പാടില്ല; നിയമവുമായി യുഎഇ
dot image

അനുമതിയില്ലാതെ രാജ്യത്തിന്റെ ചിഹ്നങ്ങളോ പൊതു വ്യക്തികളെയോ ചിത്രീകരിക്കാൻ എഐ ഉപയോഗിക്കുന്നത് യുഎഇ മീഡിയ കൗൺസിൽ നിരോധിച്ചു. തെറ്റിദ്ധാരണ പരത്താനും വിദ്വേഷ പ്രസംഗം പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനും അവരുടെ അന്തസിനും സൽപ്പേരിനും കളങ്കം വരുത്താനും സമൂഹത്തിന്റെ മൂല്യങ്ങളെയും തത്വങ്ങളെയും ഹനിക്കാനും എഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് കടുത്ത നിയമലംഘനവുമായി കണക്കാക്കുമെന്നും നടപടികൾക്ക് വിധേയമാക്കുമെന്നും മീഡിയ കൗൺസിൽ പ്രതികരിച്ചു.

എല്ലാ സാമൂഹ്യ മാധ്യമ ഉപയോക്താക്കളും മാധ്യമ സ്ഥാപനങ്ങളും കണ്ടന്റ് ക്രീയേറ്റേഴ്സും രാജ്യത്തെ നിയമങ്ങൾ പൂർണമായി പാലിക്കണമെന്നും തൊഴിൽപരവും ധാർമ്മികവുമായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. സമീപകാലത്ത്, ഒരു ഉപയോക്താവ് യുഎഇയുടെ രാഷ്ട്രപിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പമുള്ള തൻ്റെ ഒരു എഐ. ചിത്രം സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. രാഷ്ട്രപിതാവിനൊപ്പം വ്യക്തിയുടെ ചിത്രം എഐ ഉപയോഗിച്ച് ചിത്രീകരിച്ചത് മോശം പ്രവണതയാണെന്ന് പ്രതികരിച്ചുകൊണ്ട് മറ്റ് എഐ ഉപഭോക്താക്കൾ ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു.

തെറ്റിദ്ധാരണ പരത്തുന്ന കണ്ടന്റുകൾ, ഓൺലൈൻ ഭീഷണികൾ തുടങ്ങിയവ തടയുന്നതിനും രാജ്യത്തിന്റെ സഹിഷ്ണുതാ നയത്തിന് അനുസൃതമായി ഐക്യവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനും കർശനമായ നിയന്ത്രണങ്ങളുണ്ട്. മാധ്യമ നിയന്ത്രണങ്ങൾ സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ ആർട്ടിക്കിൾ 1 (17) അനുസരിച്ച്, എല്ലാത്തരം മാധ്യമങ്ങളും രാജ്യത്തിന്റെ ചിഹ്നങ്ങൾ, സാംസ്കാരിക പൈതൃകം, ദേശീയ സ്വത്വം എന്നിവയെ മാനിക്കണമെന്ന് നിർബന്ധമാക്കുന്നു.

Content Highlights: UAE bans AI misuse of national symbols, public figures without approval

dot image
To advertise here,contact us
dot image