തത്കാല്‍ ടിക്കറ്റ് എളുപ്പത്തില്‍ ബുക്ക് ചെയ്യാം, ആധാര്‍ കാര്‍ഡും IRCTC അക്കൗണ്ടും ബന്ധിപ്പിക്കുന്നത് ഇപ്രകാരം

ടിക്കറ്റ് ബുക്കിംഗില്‍ മുന്‍ഗണന ലഭിക്കാന്‍ ആധാര്‍ കാര്‍ഡും IRCTC അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്

dot image

ജൂലൈ ഒന്ന് മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്കിംഗുകള്‍ക്കുളള പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടയില്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തെക്കുറിച്ച് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ചില കാര്യങ്ങള്‍ കൂടി പറയുകയുണ്ടായി. ഇനി മുതല്‍ ഐആര്‍സിടിസി അക്കൗണ്ടും ആധാര്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ. തത്കാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ പീരിയഡ് ആരംഭിച്ച് ആദ്യ 30 മിനിറ്റ് നേരത്തേക്ക് യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനാവും. ഈ സമയം ഏജന്റുമാര്‍ക്ക് ബുക്കിംഗ് നടത്താനാവില്ലന്നും മന്ത്രി പറഞ്ഞു.

പാസഞ്ചര്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരുന്നത്. അതുകൊണ്ടുതന്നെ ഐആര്‍സിടിസി അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഐആര്‍സിടിസി അക്കൗണ്ടും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള ഘട്ടങ്ങള്‍

1 നിങ്ങളുടെ യൂസര്‍നെയിമും പാസ്വേര്‍ഡും കൊടുത്ത് ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുക.

2 മൈ അക്കൗണ്ട് എന്ന ടാബ് തിരഞ്ഞെടുക്കുക

3 മൈ അക്കൗണ്ട് ടാബില്‍ ഓതന്റിക്കേറ്റ് യൂസര്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക.

4 ആധാര്‍ നമ്പര്‍ നല്‍കുക

5 നിങ്ങളുടെ ആധാര്‍ നമ്പര്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ ഐഡി നല്‍കി വിശദാംശങ്ങള്‍ പരിശോധിക്കുക

6 വേരിഫൈ ഡീറ്റെയില്‍സ് എന്നതില്‍ ക്ലിക്ക് ചെയ്യുക.

7 ഒടിപി സ്ഥിരീകരിക്കുക

8 രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കുക

9 കണ്‍സെന്റ് ഫോം അംഗീകരിച്ച് സബ്മിറ്റ് ചെയ്യുക

10 ആധാര്‍ വിജയകരമായി ഓതന്റിക്കേറ്റ് ചെയ്തു കഴിഞ്ഞാല്‍ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും

തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയക്രമം

ഇന്ത്യന്‍ റെയില്‍വേയുടെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗിനായുള്ള പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം എസി ക്ലാസുകള്‍ക്ക് രാവിലെ 10:00 മുതല്‍ 10:30 വരെയും എസി ഇതര ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11:30 വരെയും ബുക്ക് ചെയ്യാം. ഏജന്റുമാര്‍ക്ക് നിയന്ത്രണ സമയം ബാധകമാണ്.

പിആര്‍എസ് കൗണ്ടര്‍ വഴിയും ഏജന്റുമാരിലൂടെയുമുള്ള തത്കാല്‍ ടിക്കറ്റ് ബുക്കിംഗ്

കമ്പ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പിആര്‍എസ്) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് ബുക്കിംഗ് സമയത്ത് ഉപയോക്താവ് നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി സ്ഥിരീകരണം ആവശ്യമാണ്.

Content Highlights :Tatkal tickets can be booked easily, this is how to link Aadhaar card and IRCTC account

dot image
To advertise here,contact us
dot image