അഹമ്മദാബാദ് ദുരന്തം; വിമാനങ്ങളുടെ ഫ്യുവൽ കണ്ട്രോൾ സ്വിച്ച് പരിശോധിക്കാൻ ഡിജിസിഎ നിർദേശം

ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനാണ് ഉത്തരവ് പുറത്തിറക്കിയത്

dot image

രാജ്യത്തെ എല്ലാ എയര്‍ലൈനുകളോടും ബോയിങ് 737, 787 ഡ്രീംലൈനറുകളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പ്രവര്‍ത്തനം പരിശോധിക്കാന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററായ ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ).

യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡിമിസ്‌ട്രേഷന്റെ നീണ്ടനാളായുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയയും യുഎഇയും നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ഡിജിസിഎയുടെ നിര്‍ദേശം വന്നിരിക്കുന്നത്. ബോയിങ് എയര്‍ക്രാഫ്റ്റിന്റെ 717, 737 വേരിയന്റുകള്‍ മുതല്‍ 747, 757, 767 മോഡലുകളും 787 ഡ്രീംലൈനറുകളിലും ഇന്ധന നിയന്ത്രണ സ്വിച്ചില്‍ പ്രശ്‌നമുണ്ടാകാമെന്ന് 2018 ഡിസംബറില്‍ തന്നെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

അഹമ്മദാബാദ് വിമാനാപകടം സംഭവിച്ചത് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയതിനാലാണെന്ന് കണ്ടെത്തിയിരുന്നു, എന്നാൽ ഇത് വിമാനത്തിന്റെ തകരാറാണോ, പൈലറ്റുമാർക്ക് പറ്റിയ പിഴവാണോ എന്ന കാര്യത്തിലെ വ്യക്തതയില്ലായ്മയും ഉത്തരവിറക്കാൻ കാരണമായിട്ടുണ്ട്.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന എത്തിഹാദ് എയർലൈൻസും, ബോയിങ് വിമാനക്കമ്പനിയുടെ 787ഉം ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പ്രവർത്തിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും, ലോക്കിങ് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. .

ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും, യുഎസ് റെഗുലേറ്റർ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും തമ്മിൽ നടത്തിയ സ്വകാര്യ ആശയവിനിമയത്തിലാണ് പുതിയ തീരുമാനമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ 2018 ഡിസംബറിൽ നടത്തിയതിന് സമാനമായ പരിശോധനകൾ വിമാനക്കമ്പനികൾ തങ്ങളുടെ വിമാനത്തിൽ നടത്താനും ഡിഎസ്എ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ബോയിങിന്റെ 787 വിമാനങ്ങൾക്ക് പുറമെ ബോയിങ് മാക്‌സ് വിമാനങ്ങളടക്കം എല്ലാം പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. അഹമ്മദാബാദ് വിമാനപകടത്തിന്റെ പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബോയിങ് 787-ന്റെ 50% വിമാനങ്ങളും, എയർ ഇന്ത്യയുടെ മുഴുവൻ വിമാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയതായും എയർ ഇന്ത്യ വിശദമാക്കി.

അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെങ്കിലും, ഇത് 2018ൽ തന്നെ എയർ വർത്തനിസ് ഏവിയേഷൻ (എഫ്എഎ) പുറപ്പെടുവിച്ച ഉത്തരവിൽ പരാമർശിക്കുന്ന മാനദണ്ഡമാണ്. ബോയിങ്ങിന്റേത് ഉൾപ്പെടെ നിരവധി കമ്പനികളുടെ വിമാനങ്ങളാണ് പരിശോധിക്കാൻ നിലവിൽ ഉത്തരവ് നൽകിയിരുന്നത്. ഇതൊരു ഉത്തരവല്ലാതിരുന്നതിനാലും, നിർദേശം മാത്രം ആയിരുന്നതിനാലുമാണ് കമ്പനികൾ ഇതിനെ പാലിക്കാതിരുന്നത്.

Content Highlight; DGCA Orders Boeing Fuel Checks; Etihad Warns Pilots

dot image
To advertise here,contact us
dot image