
നിങ്ങള്‍ എങ്ങോട്ടെങ്കിലും യാത്രചെയ്യാനായി കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തി. ബോര്‍ഡിങ് പാസും എടുത്തു. എന്നാല്‍ എന്തെങ്കിലും കുഴപ്പംകൊണ്ട് നിങ്ങള്‍ക്ക് ബോര്‍ഡിങ് ഗേറ്റില്‍ കൃത്യസമയത്ത് എത്താന്‍ സാധിച്ചില്ല എന്ന് വിചാരിക്കുക. നിങ്ങളെ കൂട്ടാതെ ഫ്‌ളെറ്റ് പോവില്ല എന്നാണോ കരുതുന്നത്. പൈലറ്റ് നിങ്ങള്‍ വരാന്‍ വേണ്ടി കാത്തിരിക്കും എന്നാണോ?. അതൊരു മിഥ്യാധാരണയാണെന്നുവേണം പറയാന്‍. കാരണം വിമാനം യാത്ര പുറപ്പെടുന്നതിന് 20 മുതല്‍ 40 മിനിറ്റ് മുന്‍പ് തന്നെ ബോര്‍ഡിങ് ഗേറ്റ് അടയ്ക്കുന്നതായിരിക്കും. ചിലയിടങ്ങളില്‍ അനൗണ്‍സ്‌മെന്റ് നടത്തി യാത്രക്കാരന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നിട്ടും യാത്രക്കാരന് എത്താന്‍ സാധിച്ചില്ലെങ്കില്‍ വിമാനം പുറപ്പെടുന്നതായിരിക്കും.
വിമാനത്തിന്റെ ഡിപ്പാര്‍ച്ചര്‍ എയര്‍ ട്രാഫിക് കണ്ട്രോളിന്റെ പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് യാത്രക്കാര്‍ക്ക് വേണ്ടി ഒരിക്കലും മാറ്റിവയ്ക്കില്ല. പക്ഷേ Carriage of Aircraft നിയമപ്രകാരം ബോര്‍ഡിംഗിന് ശേഷം ഏതെങ്കിലും കാരണവശാല്‍ വിമാനം താമസിച്ചാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാനുള്ള ബാധ്യത വിമാനകമ്പനിക്ക് ഉണ്ട്.
എന്താണ് വിമാന ടിക്കറ്റും ബോര്‍ഡിംഗ് പാസും തമ്മിലുള്ള വ്യത്യാസം
വിമാന ടിക്കറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒരു വിമാനത്തില്‍ സീറ്റ് റിസര്‍വ് ചെയ്യാനും എയര്‍ലൈനില്‍ പണമടയ്ക്കാനും കഴിയും. ഇതൊരു വ്യാപാര രേഖയാണ്. മറുവശത്ത്, ബോര്‍ഡിംഗ് പാസ് എന്നത് വിമാന യാത്രയുടെ ദിവസം വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളിലേക്ക് പ്രവേശനം നല്‍കുന്ന ഒരു പ്രവര്‍ത്തന രേഖയാണ് വിമാനത്തില്‍ കയറാന്‍ ഒരു വിമാനക്കമ്പനി യാത്രക്കാരന് അനുമതി നല്‍കുന്ന ഒരു നിര്‍ണായക രേഖയാണ് ബോര്‍ഡിംഗ് പാസ്. യാത്രക്കാരനെക്കുറിച്ചും വിമാനത്തെക്കുറിച്ചും യാത്രയെക്കുറിച്ചുമുള്ള അവശ്യ വിവരങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
Content Highlights :If you receive a boarding pass, will the flight depart without the passenger?