ഈ തലയുടെ ഫാന്‍സാ ഞങ്ങള്! കാര്യവട്ടത്ത് ആവേശമായി ധോണിയുടെ കൂറ്റന്‍ കട്ടൗട്ട്‌

മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണിന്റെ കട്ടൗട്ടിന് തൊട്ടടുത്തായാണ് ഇന്ത്യയുടെ മുന്‍ നായകന്റെ കട്ടൗട്ടും ഉയര്‍ന്നത്

ഈ തലയുടെ ഫാന്‍സാ ഞങ്ങള്! കാര്യവട്ടത്ത് ആവേശമായി ധോണിയുടെ കൂറ്റന്‍ കട്ടൗട്ട്‌
dot image

ഇന്ത്യ-ന്യൂസിലാന്‍ഡ് അഞ്ചാം ടി20 മത്സരത്തിന് വേദിയായ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്നില്‍ ഇതിഹാസതാരം എം എസ് ധോണിയുടെ കൂറ്റന്‍ കട്ടൗട്ട്. മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണിന്റെ കട്ടൗട്ടിന് തൊട്ടടുത്തായാണ് ഇന്ത്യയുടെ മുന്‍ നായകന്റെ കട്ടൗട്ടും ഉയര്‍ന്നത്.

ഇന്ത്യയുടെ എക്കാലത്തെയും സൂപ്പര്‍ താരമായ മഹേന്ദ്ര സിങ് ധോണിയുടെ ആരാധകപിന്തുണയാണ് ഈ കട്ടൗട്ട് സൂചിപ്പിക്കുന്നത്. സഞ്ജു സാംസണൊഴികെ മറ്റൊരു ഇന്ത്യന്‍ താരത്തിന്റെയും കട്ടൗട്ട് സ്ഥാപിക്കാത്ത സാചഹര്യത്തിലാണ് ഏഴ് വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ കട്ടൗട്ട് ഉയര്‍ന്നത്. 'അരങ്ങൊഴിഞ്ഞാലും ആരവം അടങ്ങില്ല, എല്ലാവരെയും പ്രചോദിപ്പിച്ച് എന്നും ഇവിടെയുണ്ടാകും' എന്നാണ് കട്ടൗട്ടിന് താഴെ കുറിച്ചത്.

മലയാളികളുടെ പ്രിയപ്പെട്ട താരം സഞ്ജു സാംസണൊപ്പം തന്നെ ധോണിയുടെയും കട്ടൗട്ട് ഉയര്‍ന്നതിന്റെ ആവേശം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ധോണിക്കൊപ്പമാണ് സഞ്ജു. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ധോണിയും സഞ്ജുവും ഒരുമിച്ച് ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അതേസമയം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്‌ത്തി സഞ്‌ജു സാംസൺ ആദ്യമായി സ്വന്തം നാട്ടിൽ ഇന്ത്യൻ കുപ്പായമണിയുകയാണ്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൽഫീൽഡ് സ്‌റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള അഞ്ചാം ട്വന്റി-20 മത്സരം. പരമ്പരയിൽ ഇന്ത്യ 3–1ന്‌ മുന്നിലാണ്‌. നാലുമത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതിരുന്ന സഞ്ജു, സ്വന്തം മണ്ണിൽ തകർപ്പൻ ഫോമിലേക്ക് തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.

Content Highlights: IND vs NZ: M S Dhoni's Cutout along with Sanju Samson's at Greenfield International Stadium Thiruvananthapuram

dot image
To advertise here,contact us
dot image