നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും,അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപന്നമായാലും: വീണാ ജോർജ്

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന നുണപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും,അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപന്നമായാലും: വീണാ ജോർജ്
dot image

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ നടക്കുന്ന നുണപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. മന്ത്രി പറഞ്ഞുവെന്ന പേരിൽ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ട് പ്രചരിക്കുന്ന ചിത്രങ്ങളുടെയും അധിക്ഷേപ കുറിപ്പുകളുടെയും സ്ക്രീൻഷോട്ടുകൾ വീണാ ജോർജ് പങ്കുവെച്ചു. പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കാൻ ഇത് പ്രചരിപ്പിക്കുന്നവരെ മന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.

പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ, പച്ചനുണ തന്നെയായിരിക്കുമെന്നും സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞു. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വീണാ ജോർജിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പല പ്രൊഫൈലുകളിൽ നിന്നായി പ്രചരിപ്പിച്ചാലും പച്ചനുണ പച്ചനുണ തന്നെയായിരിക്കും. കേരളത്തിലെ ആരോഗ്യരംഗം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കൈവരിച്ച നേട്ടത്തെക്കുറിച്ച് ഞാൻ ആവർത്തിച്ച് പറയാറുണ്ട്. എന്നാൽ താഴെ പോസ്റ്ററിൽ കാണുന്ന വരികൾ എവിടെയെങ്കിലും പറഞ്ഞതായി തെളിയിക്കുവാൻ ഇത് പ്രചരിപ്പിക്കുന്നവരെ വെല്ലുവിളിക്കുന്നു. സത്യം പറഞ്ഞ് വോട്ട് നേടാൻ കഴിയില്ലെന്ന് ഉറപ്പുള്ളവരാണ് ഹീനമായ ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത്. നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും. അത് ഏത് കനഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും. ഒരേ കള്ളം ഒരേ സമയം പല സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നത് ഒരേ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് തിരിച്ചറിയാൻ കഴിയും. കള്ളപ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

Content Highlights: Health Minister Veena George has said that legal action has been taken against the false propaganda being spread against her on social media

dot image
To advertise here,contact us
dot image