മേഘാലയ, കൂര്‍ഗ്, മൂന്നാര്‍..മഴ നനഞ്ഞൊരു യാത്ര പോയാലോ

മഴ ആസ്വദിക്കാന്‍ ഈ സ്ഥലങ്ങളിേെലക്ക് യാത്ര പോകാം

dot image

മഴക്കാലത്ത് മൂടി പുതച്ച് കിടന്നുറങ്ങുക എന്നതിനപ്പുറത്തേക്ക് പുറത്തിറങ്ങി മഴ നനഞ്ഞ് മഴക്കാലം ആസ്വദിക്കുക എന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് അത്തരത്തില്‍ മഴ ആസ്വദിക്കാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.

മൂന്നാര്‍

കേരളത്തില്‍ മഴക്കാലത്ത് എല്ലാവരും മഴ ആസ്വദിക്കാന്‍ തെരഞ്ഞെടുക്കുന്ന സ്ഥലമാണ് മൂന്നാര്‍. മഴക്കാലത്ത് മൂന്നാറിന് ഭംഗി കൂടുമെന്നാണ് വിനോദ സഞ്ചാരികളുടെ പൊതുവെയുള്ള അഭിപ്രായം. മഴയും കോടമഞ്ഞ് കെട്ടി നില്‍ക്കുന്ന മലനിരകളുടെ ഭംഗി ഒന്നുവേറെ തന്നെയാണ്. മഴക്കാലത്തെ തേയില തോട്ടങ്ങളുടെ ഭംഗിയാണ് പ്രത്യേകം എടുത്ത് പറയേണ്ടത്. മൂന്നാറിലുള്ള വെള്ളച്ചാട്ടങ്ങളും നിറഞ്ഞൊഴുകും. എല്ലാ വര്‍ഷകാലത്തും നിരവധി വിനോദ സഞ്ചാരികളാണ്ചുരം കയറുന്നത്.

വയനാട്

മൂന്നാര്‍ പോലെ തന്നെ ശൈത്യകാലത്തും മഴക്കാലത്തും എല്ലാവരും വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കുന്ന സ്ഥലമാണ് വയനാട്. ബാണാസുര ഡാമും, മീന്‍മുട്ടി , സൂചിപ്പാറ പോലുള്ള വെള്ളച്ചാട്ടങ്ങളുമെല്ലാം മഴക്കാലം ആസ്വദിക്കാന്‍ പറ്റിയ സ്ഥലങ്ങളാണ്. ഇവിടെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് പോകാനുള്ള പ്ലാന്‍ ഇല്ലെങ്കില്‍ക്കൂടിയും വെറുതേയുള്ള നടത്തം പോലും രസകരമായ മഴക്കാഴ്ചകള്‍ തരും. വയനാട്ടിലെ മലയും കാടുകളും കാട്ടുചോലകളും വര്ഷകാലത്താണ് ഉഗ്രരൂപം പ്രാപിക്കുന്നത് കാണാന്‍ അതിമനോഹരമാണ്.

കേരളത്തില്‍ വയനാടും മൂന്നാറും പോലെ കോട്ടയെത്തെ അരുവിക്കുഴിയും, പത്തനംതിട്ടയിലെ റാണിപുരവും, ഗവിയുമൊക്കെ മഴ ആസ്വദിക്കാന്‍ പറ്റി സ്ഥലങ്ങളാണ്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ മഴ ആസ്വദിക്കാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ പരിയപ്പെടാം.

കൂര്‍ഗ്

മഴ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരു സ്ഥലമാണ് കര്‍ണാടകയിലെ കൂര്‍ഗ്. ദുബാരെ ആനക്യാമ്പ്, ഹാരങ്കി ഡാം, നിസര്‍ഗധാമ ദ്വീപ്, മടിക്കേരി കോട്ട, ഓംകാരേശ്വരക്ഷേത്രം, ആബി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാണാക്കാഴ്ച്ചകള്‍ കൂര്‍ഗിലുണ്ട്.

മേഘാലയ

കോരിച്ചൊരിയുന്ന മഴയില്‍ തൂക്കുപാലത്തിലും വെള്ളച്ചാട്ടത്തിലും അരുവികളിലുമൊക്കെയായി മേഘാലയ യാത്ര ആഘോഷമാക്കാം. ജീവനുള്ള മരവേരുകളില്‍ തീര്‍ത്ത പാലത്തിനു മുകളിലൂടെയുള്ള യാത്രയാണ് മേഘാലയയുടെ ഏറ്റവും വലിയ പ്രത്യേകത. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് ഈ വേരു പാലങ്ങള്‍. കൂടാതെ, മഴയില്‍ കുളിച്ച് മേഘാലയയുടെ തനത് സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം രുചികരമായ ഖാസി സ്ട്രീറ്റ് ഫുഡും കഴിച്ചുനോക്കാം.

അഗുംബെ

കര്‍ണാടകയിലെ മലനാട് മേഖലയിലുള്ള ഷിമോഗ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അഗുംബെ. തെക്കെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സ്ഥലമാണ് ചിറാപുഞ്ചി. ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി എന്നാണ് അഗുംബെ അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 643 മീറ്റര്‍ ഉയരത്തില്‍ പശ്ചിമഘട്ട ബെല്‍റ്റിലാണ് ഈ മനോഹരമായ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Content Highlights: Monsoon trips in india

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us