ആദ്യയാത്ര ആരംഭിച്ച് ലോകത്തിലെ വലിയ കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്'

റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും.

dot image

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലായ 'ഐക്കൺ ഓഫ് ദി സീസ്' ആദ്യയാത്ര മിയാമിയിൽ നിന്ന് ശനിയാഴ്ച്ച ആരംഭിച്ചു. ഈ ആഢംബരക്കപ്പലിന്റെ നീളം 365 മീറ്ററാണ്. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻ ഇന്റർനാഷണലാണ് കപ്പലിന്റെ ഉടമകൾ. അവധിക്കാലം ആസ്വദിക്കാനായി നിരവധി സൗകര്യങ്ങളാണ് കപ്പലിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം രണ്ട് ബില്യൺ ഡോളറാണ് കപ്പലിന്റെ വില. ഐക്കൺ ഓഫ് ദി സീസിൻ്റെ 20 നിലകളിൽ 18 എണ്ണം യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ളതാണ്. കപ്പലിൽ ആറ് വാട്ടർ സ്ലൈഡുകൾ, ഏഴ് സ്വിമ്മിംഗ് പൂളുകൾ, ഒരു ഐസ് സ്കേറ്റിംഗ് റിങ്ക്, ഒരു തിയേറ്റർ, 40 ലധികം റെസ്റ്റോറൻ്റുകൾ, ബാറുകൾ, ലോഞ്ചുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. 55 അടിയോളമുള്ള ആറ് വെള്ളച്ചാട്ടങ്ങളുമുണ്ട്. കപ്പലിന് പരമാവധി ശേഷിയിൽ 7,600 യാത്രക്കാരെയും 2,350 ജീവനക്കാരെയും വഹിക്കാനാകും. 2,350 ജീവനക്കാരുടെ സേവനമാണ് കപ്പലിൽ ഉണ്ടാക്കുക.

ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ യാത്ര അത്യാഢംബരം തന്നെയാണ്. പടിഞ്ഞാറൻ കരീബിയനിൽ 7 രാത്രികൾ ഉൾക്കൊള്ളുന്ന യാത്ര ഫ്ലോറിഡയിലെ മിയാമിയിലാണ് ആരംഭിച്ചത്. 2024 ജനുവരി 10നാണ് കപ്പൽ ആദ്യമായി മിയാമി തുറമുഖത്ത് പ്രവേശിച്ചത്. അവിടെ നിന്ന് തന്നെയാണ് കപ്പൽ കന്നി യാത്ര ആരംഭിച്ചതും. റോയൽ കരീബിയന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ഒരാൾക്ക് 1.5 മുതൽ 2 ലക്ഷം വരെ യാത്രയ്ക്ക് ചെലവാകും. എന്നാൽ സീസൺ അനുസരിച്ച് വിലയിൽ കുറവ് ഉണ്ടായേക്കാനും സാധ്യത ഉണ്ടെന്നും അവർ പറയുന്നുണ്ട്. 2022ലാണ് കപ്പൽ യാത്രയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചത്. റോയൽ കരീബിയന്റെ 53 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ബുക്കിങ്ങാണ് 2022 ഒക്ടോബറിൽ ലഭിച്ചിരുന്നതെന്നും കമ്പനിയുടെ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us