ഇടുക്കിയിൽ വ്യൂ പോയിന്റിൽ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു; ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം

dot image

ഇടുക്കി: തൊടുപുഴ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു. വണ്ണപ്പുറം സ്വദേശി സാസൺ ജോർജാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ താഴ്ചയിലേക്ക് വീണ സാസൺ ജോർജിനെ ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്.

കൂട്ടുകാർക്കൊപ്പം വണ്ണപ്പുറത്തെ കാഴ്ച കാണാൻ എത്തിയതായിരുന്നു യുവാവ്. പ്രദേശത്ത് ശക്തമായ മഴപെയ്തതിനാൽ നിലം മുഴുവൻ തെന്നിക്കിടക്കുകയായിരുന്നു. ഈ സമയത്ത് കാല് തെറ്റിയാണ് യുവാവ് താഴ്ചയിലേക്ക് വീണത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിനേയും ഫയർഫോഴ്സിനേും വിവരം അറിയിച്ചത്.

ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇയാളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വീഴ്ചയിൽ യുവാവിന് നിസാരപരിക്കുകൾ മാത്രമാണ് ഉള്ളത്.

Content Highlights:Youth falls 70 feet from view point in Idukki

dot image
To advertise here,contact us
dot image