
2019ലാണ് ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊവിഡ് 19 മഹാമാരി വ്യാപിക്കുന്നത്. കടുത്ത പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, രുചിയും മണവും തിരിച്ചറിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് കൊവിഡ് 19 സ്ഥിരീകരിച്ചവരില്‍ കണ്ടിരുന്ന രോഗലക്ഷണങ്ങള്‍. ദശലക്ഷങ്ങളാണ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തായി മരണമടഞ്ഞത്. അന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും കൊവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴിതാ കോവിഡ് 19 ലക്ഷണങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം.
കൊവിഡ് 19 ബാധിച്ച സമയത്ത് മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടവര്‍ക്ക് ഒരുപക്ഷെ ജീവിതകാലം മുഴുവനും ഇനി മണം തിരിച്ചറിയാന്‍ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ദ് നാഷ്‌നല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പഠനത്തില്‍ കൊവിഡ് 19 ന് ശേഷം രണ്ടുവര്‍ഷം പിന്നിട്ടിട്ടും 80 ശതമാനം ആളുകള്‍ക്കും മണം തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ഇതിനായി നടത്തിയ ക്ലിനിക്കല്‍ സെന്റ് ഡിറ്റെക്ഷന്‍ ടെസ്റ്റിലാണ് മണം തിരിച്ചറിയാനുളള ശേഷി നഷ്ടപ്പെട്ടത് കണ്ടെത്തിയത്.
മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടവരില്‍ ഇതുണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങളെക്കുറിച്ചും പഠനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ഡോ.ലിയോറ ഹോര്‍വിറ്റ്‌സ് ചൂണ്ടിക്കാണിച്ചു. ഇക്കാര്യം രോഗം വന്നുപോയവര്‍ക്ക് മനസ്സിലായിക്കാണില്ല. പക്ഷെ, മണം തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെട്ടത് അവരുടെ മാനസിക-ശാരീരിക ക്ഷേമത്തെ ദോഷകരമായി ബാധിക്കും. നിത്യജീവിതത്തില്‍ ചെയ്യുന്ന അടിസ്ഥാനപരമായ കാര്യങ്ങളെ പോലും ഇത് ബാധിച്ചേക്കാം. 'വിശപ്പിനെയും ന്യൂട്രീഷനെയും ഇത് ദോഷകരമായി ബാധിക്കും, നിങ്ങള്‍ക്ക് പുക മണക്കാനാവില്ല, അടുക്കളയിലെ ഗ്യാസ് ലീക്ക് തിരിച്ചറിയാനാകില്ല, ഭക്ഷണം മോശമായതിന്റെ മണം മനസ്സിലാകില്ല.' ഡോക്ടര്‍ പറഞ്ഞു. കോവിഡിന് കാരണമായ വൈറസ് ഘ്രാണസംവിധാനത്തില്‍ ഉണ്ടാക്കുന്ന വീക്കമാണ് ഇതിന് കാരണമത്രേ.
കോവിഡ് 19 പിടിപെട്ടവരും അല്ലാത്തവരുമായി ആയിരക്കണക്കിന് അമേരിക്കന്‍ പൗരന്മാരുടെ ഡേറ്റയാണ് പഠനത്തിന്റെ ആധാരം. ഇവര്‍ക്ക് 40 തരം മണങ്ങള്‍ തിരിച്ചറിയുന്നതിനായി നല്‍കി. ഓരോ ശരിയുത്തരത്തിനും ഒരു പോയിന്റ് എന്ന നിലയില്‍ നല്‍കുകയും ചെയ്തു. കോവിഡ് സ്ഥിരീകരിക്കത്താവര്‍ക്കും മണം തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് നേരിട്ടതായി പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അതൊരുപക്ഷെ കൊവിഡ് 19 നിശബ്ദമായി വന്നുപോയതിനാലോ, അല്ലെങ്കില്‍ പ്രായാധിക്യം മൂലമോ ആണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.
Content Highlights: The COVID-19 Symptom That Might Stay Forever: Loss of Smell