'ലാലേട്ടൻ ഇപ്പോൾ കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്…എത്രനാൾ കടിച്ചമർത്തി ഇരിക്കും?'; ഉർവശി

താൻ ഭയങ്കര ഗൗരവക്കാരിയാണെന്നും സിനിമയാണ് തന്നെ മാറ്റിയെടുത്തതെന്നും ഉർവശി പറഞ്ഞു.

'ലാലേട്ടൻ ഇപ്പോൾ കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട്…എത്രനാൾ കടിച്ചമർത്തി ഇരിക്കും?'; ഉർവശി
dot image

താൻ നല്ല മൂഡ് സ്വിം​ഗ്സ് ഉള്ളയാളാണെന്ന് നടി ഉർവ്വശി. തന്റെ ഒപ്പമിരിക്കുന്ന ആളുകൾ തന്നെ സ്വാധീനിക്കുമെന്നും ലാലേട്ടന് ഒക്കെ ഒരു കുഴപ്പവുമില്ലാതെ ഇരിക്കാൻ പറ്റും അദ്ദേഹത്തിന്റെ ആ കഴിവ് ആരാധിക്കുന്ന ആളാണ് താനെന്നും നടി പറഞ്ഞു. പക്ഷേ ഇപ്പോൾ ലാലേട്ടൻ കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ടെന്നും ഉർവ്വശി കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'മൂഡ് സ്വിങ്സ് ഉള്ളയാളാണ് ഞാൻ…എന്റെ അന്തിരീക്ഷം പരിസരം ഒപ്പമിരിക്കുന്ന ആളുകൾ ഇവരെല്ലാം എന്നെ സ്വാധീനിക്കും. ചിലർക്ക് അത് പറ്റും ലാലേട്ടന്റെ ഒക്കെ ആ കഴിവ് ആരാധിക്കുന്നയാളാണ് ഞാൻ കാരണം ആര് എന്ത് പറഞ്ഞാലും ഒരു കുഴപ്പവുമില്ല. പക്ഷേ ഇപ്പോൾ അദ്ദേഹം കുറച്ചുകൂടി കാര്യങ്ങൾ പ്രകടിപ്പിച്ച് തുടങ്ങിയിട്ടുണ്ട് അതെനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. ടി വി ഷോകളിലും മറ്റ് പല വീഡിയോസ് കാണുമ്പോഴും എത്ര കാലം ഒരാൾക്ക് ഇങ്ങനെ കടിച്ചമർത്തി ഇരിക്കാൻ പറ്റും?. എനിക്ക് അതാണ് എന്റെ ജീവിതത്തിലെ ഒരു കുറവ്, ഞാൻ ഭയങ്കര ഗൗരവക്കാരിയാണ് സിനിമയാണ് എന്നെ മാറ്റിയെടുത്തത്', ഉർവ്വശി പറഞ്ഞു.

അതേസമയം, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന് ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉർവശി നേടി. അതുപോലെ, 'പൂക്കാലം' എന്ന സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം 'ഉള്ളൊഴുക്കി'ലൂടെ മിഥുൻ മുരളിക്കും ലഭിച്ചു. മികച്ച സംവിധായകനായി 'ദ് കേരള സ്റ്റോറി'യിലൂടെ സുദീപ്തോ സെൻ തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാലിന്റെ നേട്ടം മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും.

Content Highlights: Urvashi Talks about Mohanlal

dot image
To advertise here,contact us
dot image