'ധ്യാൻ ഒട്ടും സീരിയസ് അല്ലാത്ത ഒരു പയ്യനാണ്…പക്ഷേ വിനീത് അങ്ങനല്ല'; ഉർവ്വശി

ധ്യാൻ ശ്രീനിവാസന്റെയും വിനീതിന്റേയും ഒപ്പം ജോലി ചെയ്ത സമയത്തെ ഓർമ്മകൾ പങ്കുവെക്കുന്ന സമയത്താണ് ഉർവ്വശി ഇത് തമാശ രൂപേണ പറഞ്ഞത്.

'ധ്യാൻ ഒട്ടും സീരിയസ് അല്ലാത്ത ഒരു പയ്യനാണ്…പക്ഷേ വിനീത് അങ്ങനല്ല'; ഉർവ്വശി
dot image

ധ്യാൻ ശ്രീനിവാസൻ ഒട്ടും സീരിയസ് അല്ലാത്ത പയ്യനാണെന്ന് ഉർവ്വശി. വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് പോലെയാണ് ധ്യാനിന് എല്ലാമെന്നും അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞാൽ അവൻ അങ്ങോട്ട് തന്നെ പോകുമെന്നും ഉർവ്വശി പറഞ്ഞു. പക്ഷേ വിനീത് അങ്ങനല്ലെന്നും വളരെ വിനയവും സിനിമ ഒരുപാട് ആലോചിച്ച് ചെയ്യുന്ന ആളാണെന്നും ഉർവ്വശി കൂട്ടിച്ചേർത്തു. ധ്യാൻ ശ്രീനിവാസന്റെയും വിനീതിന്റേയും ഒപ്പം ജോലി ചെയ്ത സമയത്തെ ഓർമ്മകൾ പങ്കുവെക്കുന്ന സമയത്താണ് ഉർവ്വശി ഇത് തമാശ രൂപേണ പറഞ്ഞത്. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഉർവ്വശി ഇക്കാര്യങ്ങൾ പറഞ്ഞത്.

'ധ്യാൻ ഒട്ടും സീരിയസ് അല്ലാത്ത ഒരു പയ്യനാണ്…വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് പോലെ അപ്പോൾ നമ്മളും അവന്റെ കൂടെ അങ് കൂടും. അങ്ങോട്ട് പോകണ്ട എന്ന് പറഞ്ഞാൽ അവൻ അങ്ങോട്ട് തന്നെ പോകും അതുകൊണ്ട് ഇങ്ങോട്ട് വരൻ പറയുന്നതാണ് എളുപ്പം. പക്ഷേ വിനീത് അങ്ങനല്ല വളരെ വിനയവും സിനിമ ഒരുപാട് ആലോചിച്ച് ചെയ്യുന്ന ആളാണ്. ഇവരെയൊക്കെ ചെറുപ്പത്തിൽ കാണുമ്പോഴും സ്നേഹമുണ്ട് ഇപ്പോഴും ഉണ്ട്. ദുൽഖറിന്റെ ഒപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടില്ല…കാരവൻ ഇല്ലാതിരുന്ന സമയത്തെ സിനിമ സെറ്റുകൾ മിസ് ചെയ്യുന്നുണ്ട്. ഒന്നിച്ചിരുന്നുള്ള ആഹാരം കഴിക്കലും സംസാരവും ഒക്കെ മിസ് ചെയ്യുന്നുണ്ട്', ഉർവ്വശി പറഞ്ഞു.

അതേസമയം, ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' എന്ന് ചിത്രത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉർവശി നേടി. അതുപോലെ, 'പൂക്കാലം' എന്ന സിനിമയിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം 'ഉള്ളൊഴുക്കി'ലൂടെ മിഥുൻ മുരളിക്കും ലഭിച്ചു. മികച്ച സംവിധായകനായി 'ദ് കേരള സ്റ്റോറി'യിലൂടെ സുദീപ്തോ സെൻ തിരഞ്ഞെടുക്കപ്പെട്ടു. മോഹൻലാലിന്റെ നേട്ടം മലയാള സിനിമയുടെ ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറും.

Content Highlights: Urvashi talks about Dhyan Sreenivasan and Vineeth Sreenivasan

dot image
To advertise here,contact us
dot image