അടുക്കളയില്‍ ഗ്യാസ് ലാഭിക്കണോ? വഴിയുണ്ട്

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സാധാരണ ഉപയോഗിക്കാവുന്നതിനേക്കാള്‍ കൂടുതലായി ഗ്യാസ് ലാഭിക്കാന്‍ സാധിക്കും

അടുക്കളയില്‍ ഗ്യാസ് ലാഭിക്കണോ? വഴിയുണ്ട്
dot image

ഇന്ന് ഗ്യാസ് സ്റ്റൗ ഉപയോഗിച്ചാണ് പല വീടുകളിലും പാചകം. ഒരു മാസത്തില്‍ കൂടുതല്‍ പാചക വാതക സിലിണ്ടറിന്റെ ഉപയോഗം നീണ്ടുനില്‍ക്കാറുമില്ല. അതുകൊണ്ടുതന്നെ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 10-15 ദിവസം കൂടി ഗ്യാസ് അധികം ഉപയോഗിക്കാന്‍ സാധിക്കും. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഗ്യാസ് ലാഭിക്കാമെന്ന് അറിയാം.

ഗ്യാസ് സ്റ്റൗവിന്റെ ബര്‍ണര്‍ ശ്രദ്ധിക്കണം

ഗ്യാസ് സ്റ്റൗവിന്റെ ബര്‍ണര്‍ വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. സ്റ്റൗവില്‍ നിന്ന് വരുന്ന തീയുടെ നിറം നോക്കിയാല്‍ ഗ്യാസ് സ്റ്റൗ സര്‍വ്വീസ് ചെയ്യാറായി എന്ന് അറിയാന്‍ സാധിക്കും. ചുവന്ന നിറത്തിലാണ് തീ ഉയരുന്നതെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം സ്റ്റൗ സര്‍വ്വീസ് ചെയ്യാറായി എന്നാണ് അതിനര്‍ഥം. സര്‍വ്വീസ് ചെയ്യാതിരുന്നാല്‍ ഗ്യാസ് അമിതമായി ഉപയോഗിക്കപ്പെടാനിടയുണ്ട്. പരമാവധി സ്റ്റൗവ്വിന്റെ ചെറിയ ബര്‍ണര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വലിയ ബര്‍ണര്‍ ഗ്യാസ് ഉപയോഗം വര്‍ധിപ്പിക്കും.വലിയ പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാത്രം വലിയ ബര്‍ണര്‍ ഉപയോഗിക്കാവുന്നതാണ്.

save cooking gas

സ്റ്റൗവില്‍ പാത്രങ്ങള്‍ വയ്ക്കുമ്പോള്‍ ഈര്‍പ്പമില്ലാത്ത പാത്രങ്ങള്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക

സ്റ്റൗവ്വില്‍ പാത്രങ്ങള്‍ വയ്ക്കുമ്പോള്‍ അതില്‍ ഈര്‍പ്പമോ വെളളമോ ഇല്ല എന്ന് ഉറപ്പ് വരുത്തുക. വെളളത്തോടുകൂടി പാത്രം വച്ചാല്‍ പാത്രത്തിന്റെ അടിയിലുള്ള വെള്ളം വറ്റാന്‍ സമയമെടുക്കും. അത് കൂടുതല്‍ ഗ്യാസ് കത്താന്‍ ഇടയാക്കും. അതുകൊണ്ട് പാത്രം തുടച്ച് ഈര്‍പ്പം മാറ്റിയ ശേഷം സ്റ്റൗവില്‍ വയ്ക്കാം.

save cooking gas

പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

പാചകം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചോറ് വേവിക്കാന്‍ സ്റ്റൗവില്‍ വയ്ക്കുന്നതിന്റെ മുന്‍പ് അരി 15 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം വേവിക്കാന്‍ വയ്ക്കുക.അരി പെട്ടെന്ന് വെന്ത് കിട്ടാന്‍ ഇത് സഹായിക്കും.
അതുപോലെ പയറ്, പരിപ്പ് വര്‍ഗ്ഗങ്ങള്‍ പാകം ചെയ്യുന്നതിന് മുന്‍പും വെള്ളത്തില്‍ കുതിര്‍ത്ത് വച്ച ശേഷം പാകം ചെയ്യുക.15-20 മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്ത ശേഷം പ്രഷര്‍ കുക്കറില്‍ ഇട്ട് പാകം ചെയ്യുകയാണെങ്കില്‍ കുറഞ്ഞ തീയില്‍ രണ്ട് വിസില്‍ വരുമ്പോഴേക്കും അത് വെന്തിരിക്കും.

തീ കുറച്ച് പാചകം ചെയ്യാം

ഉയര്‍ന്ന തീയില്‍ വച്ചാല്‍ ഭക്ഷണം വേഗം വേകും എന്നത് തെറ്റായ ധാരണയാണ്. പാത്രങ്ങളുടെ വശങ്ങളിലൂടെ പുറത്ത് വരുന്ന തീ പാത്രത്തെയല്ല പകരം വായുവിനെയാണ് ചൂടാക്കുന്നത്. തീയ് പാത്രത്തിന്റെ അടിവട്ടത്തിന് ഉള്ളില്‍ മാത്രം നില്‍ക്കുന്ന രീതിയില്‍ ക്രമീകരിച്ച് പാകം ചെയ്താല്‍ 20 ശതമാനം എങ്കിലും ഗ്യാസ് ലാഭിക്കാം.

save cooking gas

പാത്രം മൂടിവച്ചും പ്രഷര്‍ കുക്കറിലും വേവിക്കുക

ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചൂടും നീരാവിയും പാത്രത്തിന് പുറത്തേക്ക് പോകാതെ നോക്കിയാല്‍ ഭക്ഷണം വേഗത്തില്‍ വെന്തുകിട്ടും. ഗ്യാസ് ലാഭിക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കുക്കര്‍. പെട്ടെന്ന് ഭക്ഷണം വെന്തുകിട്ടാന്‍ സഹായിക്കും.

content heights : If you pay attention to a few things, you can save more cooking gas than you normally would.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image