ശമ്പളം അഡ്വാന്‍സ് ആയി ചോദിച്ചു, തരില്ലെന്ന് തൊഴിലുടമ; ഓഫീസില്‍ കയറി ലക്ഷങ്ങള്‍ മോഷ്ടിച്ച് യുവാവ്

22 കാരനായ ഗോഡൗണ്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

ശമ്പളം അഡ്വാന്‍സ് ആയി ചോദിച്ചു, തരില്ലെന്ന് തൊഴിലുടമ; ഓഫീസില്‍ കയറി ലക്ഷങ്ങള്‍ മോഷ്ടിച്ച് യുവാവ്
dot image

ശമ്പളം അഡ്വാന്‍സ് ആയി ചോദിച്ചത് നല്‍കാത്തതിനെ തുടര്‍ന്ന് തൊഴിലുടമയുടെ ഓഫീസ് കൊള്ളയടിച്ച് 4.5 ലക്ഷം രൂപ മോഷ്ടിച്ച കേസില്‍ 22 കാരനായ ഗോഡൗണ്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ദ്വാരക ജില്ലയിലാണ് സംഭവം. ഓഗസ്റ്റ് 19ാം തീയതി രാത്രിയാണ് സംഭവം. കവര്‍ച്ച നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ ദ്വാരക പൊലീസിന്റെ ആന്റി-ബര്‍ഗ്ലറി സെല്‍ പ്രതിയായ മുംതാസിനെ പിടികൂടി. ഇയാളില്‍ നിന്ന് 3.14 ലക്ഷം രൂപ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

ഒരു പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മുഖം മറച്ചാണ് പ്രതി മോഷണത്തിന് എത്തിയത്. സിസിടിവി പ്രവര്‍ത്തനരഹിതമാക്കിയിരുന്നതായും പൊലീസ് പറയുന്നു. വ്യാജ സീല്‍ ഉപയോഗിച്ചാണ് ഓഫീസില്‍ കയറിയത്. മുംതാസിന്റെ ഫോണ്‍ ലൊക്കേഷന്‍ കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം അയാളിലേക്ക് തിരിഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. വികാസ് എന്ന കൂട്ടാളിയുടെ സഹായത്തോടെയാണ് ഇയാള്‍ പണവുമായി രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.

ശമ്പളം മുന്‍കൂര്‍ ആവശ്യപ്പെട്ടിട്ടും നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മോഷണം നടത്തിയതെന്നും തന്റെ തൊഴിലുടമയെ ഒരു പാഠം പഠിപ്പിക്കാനും കൂടെ ആണ് ഇങ്ങനെ ചെയ്തതെന്നും മുംതാസ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഗോഡൗണിലെ സുരക്ഷയെക്കുറിച്ച് മുംതാസിന് നല്ല പരിചയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: Denied Salary In Advance, Man Robs Employer Of Rs 4.5 Lakh In Delhi

dot image
To advertise here,contact us
dot image