
അശ്വിന് വിദേശ ലീഗുകളിൽ കളിക്കാനാവുമോ? നിയമം പറയുന്നത് ഇങ്ങനെ അൽപ സമയം മുമ്പാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ ഐ പി എല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എല്ലാ അവസാനങ്ങളും മറ്റൊന്നിന്റെ തുടക്കമാണെന്ന് പറഞ്ഞ അശ്വിൻ വിദേശ ലീഗുകളിൽ കളിക്കാൻ താൽപര്യമുണ്ടെന്ന് തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.
ഐ.പി.എൽ കളിച്ച് കൊണ്ടിരിക്കേ ഇന്ത്യൻ താരങ്ങൾക്ക് മറ്റ് വിദേശ ലീഗുകളിൽ കളിക്കാനാവുമോ?. ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിക്കാൻ മൂന്ന് നിബന്ധനകളാണുള്ളത്
1- അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം.
2- ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം
3- ഐ.പി.എല്ലിൽ നിന്ന് വിരമിക്കണം
ബിസിസിഐയുടെ ഈ മൂന്ന് നിബന്ധനങ്ങൾ പാലിക്കപ്പെട്ടാൽ ഏത് താരങ്ങൾക്കും വിദേശ ലീഗുകളിൽ കളിക്കാം. ഐ.പി.എല്ലിൽ നിന്ന് കൂടി വിരമിച്ചതോടെ അശ്വിന് ഇനി ബിഗ് ബാഷ് ലീഗടക്കമുള്ള വിദേശ ലീഗുകളിൽ കളിക്കാനാവും.
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച സ്പിന്നർമാരുടെ കൂട്ടത്തിലാണ് അശ്വിന്റെ പേരുള്ളത്. 2009ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐ പി എൽ കരിയർ ആരംഭിച്ച അശ്വിൻ, അതേ ടീമിനൊപ്പം അവസാന മത്സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വർഷം നീണ്ട ഐ.പി.എൽ കരിയറിൽ 221 മത്സരങ്ങളിൽനിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Can Ashwin play in foreign leagues? This is what the law says