മലൈക അറോറ വീണ്ടും പ്രണയത്തില്‍? കടുത്ത പ്രണയിനി ആണ് താനെന്ന് മലൈക

അര്‍ജുന്‍ കപൂറും മലൈക അറോറയും കഴിഞ്ഞ വര്‍ഷം നവംബറിലാണ് വേര്‍പിരിഞ്ഞത്

dot image

ആറ് വര്‍ഷത്തെ പ്രണയ ബന്ധത്തിനു ശേഷം ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂറും മലൈക അറോറയും കഴിഞ്ഞ വര്‍ഷം നവംബറിലാണ് വേര്‍പിരിഞ്ഞത്. ഇരുവരുടെയും പ്രണയവും പ്രായവ്യത്യാസവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. മലൈക അറോറയുടെ ആദ്യ വിവാഹം 1998 ല്‍ അര്‍ബാസ് ഖാനുമായിട്ടായിരുന്നു. 25 വയസ്സായിരുന്നു അന്ന് അവരുടെ പ്രായം. വിവാഹത്തിന് നാല് വര്‍ഷത്തിന് ശേഷം 2002ല്‍ അവര്‍ക്ക് മകന്‍ അര്‍ഹാന്‍ ഖാന്‍ ജനിച്ചു. 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2016 ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും 2017 ല്‍ വിവാഹമോചനം നേടുകയും ചെയ്തു.

ഇപ്പോഴിതാ മലൈക അറോറ വിവാഹ ബന്ധങ്ങളെ കുറിച്ച് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സമയമെടുത്ത് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ് വിവാഹം. വിവാഹം എന്നത് വലിയൊരു പ്രതിബദ്ധതയാണ്. ജോലി നേടിയതിനു ശേഷവും മാത്രമേ വിവാഹത്തെ കുറിച്ച് ചിന്തിക്കാന്‍ പാടുള്ളു'- ഇതായിരുന്നു മലൈക അറോറയുടെ വാക്കുകള്‍.

വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന്, ഞാന്‍ ഒരു കടുത്ത പ്രണയിനി ആണെന്നും, ഞാന്‍ പ്രണയത്തില്‍ വിശ്വസിക്കുന്നു എന്നുമായിരുന്നു അറോറയുടെ ഉത്തരം. ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചത്. മലൈക വീണ്ടു പ്രണയത്തിലാണോ എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യങ്ങള്‍. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരെയുമായി പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മലൈക അറോറ ആ വാര്‍ത്ത തള്ളിയിരുന്നു.

Content Highlights: Malaika Arora Hints about her new love

dot image
To advertise here,contact us
dot image