പാലിന് പകരം ചായയില്‍ ഇട്ടത് ഡിറ്റര്‍ജന്‍റ് ; അല്‍ഷിമേഴ്സ് രോഗിക്ക് ദാരുണാന്ത്യം: ഈ രോഗം നിസ്സാരമല്ല

വയറിനുള്ളിലെ ആസിഡുമായി ഡിറ്റർജന്റ് കൂടി കലർന്നു, ഇത് ശ്വാസകോശത്തിലേക്ക് എത്തിയത് ആരോഗ്യം വഷളാക്കി

dot image

ല്‍ഷിമേഴ്സ് എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല. നാഡികൾക്ക് ഉണ്ടാവുന്ന പ്രശ്‌നങ്ങൾ ഓർമകളെയും ചിന്തകളെയും യുക്തിയെയുമെല്ലാം ബാധിക്കുകയും അത് ദൈനംദിന ജീവിതത്തെ താളംതെറ്റിക്കുകയും ചെയ്യുന്ന അവസ്ഥയാണ് അല്‍ഷിമേഴ്സ്. പാലിന് പകരം ചായയില്‍ ഡിറ്റര്‍ജന്‍റ് ഇട്ട് കുടിച്ച അല്‍ഷിമേഴ്സ് രോഗി ദാരുണമായി മരണത്തിന് കീഴടങ്ങിയ വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലാണ് സംഭവം.

82കാരനായ ഡേവിഡ് ഹായസ് ചായയിലേക്ക് പാലിന് പകരം ഡിറ്റർജന്റ് ഇടുകയായിരുന്നു. പാലും ഡിറ്റർജന്റും തമ്മിൽ മനസിലാക്കുന്നതിലുണ്ടായ ആശയക്കുഴപ്പമാണ് ഡേവിഡിന് വിനയായത്. ചായ കുടിച്ചതിന് പിന്നാലെ അദ്ദേഹം ഛർദ്ദിച്ചു.വയറിനുള്ളിലെ ആസിഡുമായി ഡിറ്റർജന്റ് കൂടി കലർന്നു, ഇത് ശ്വാസകോശത്തിലേക്ക് എത്തിയത് വലിയ ആരോഗ്യപ്രശ്‌നമാണ് ഉണ്ടാക്കിയത്.

രാസവസ്തു ശരീരത്തിലെത്തിയതോടെ ശ്വാസകോശം വീർത്ത അവസ്ഥയിലായി. ആന്റിബയോട്ടിക്‌സ്, സ്റ്റീറോയിഡ്‌സ്, പെയിൻ റിലീഫ് എന്നിവയെല്ലാം കൊടുത്ത് ചികിത്സിച്ചിട്ടും ഡേവിഡിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ ആരോഗ്യം അത്ര മോശം അവസ്ഥയിലേക്ക് മാറിയിരുന്നെന്ന് ഡോക്ടർമാർ പറയുന്നു. ഡേവിഡിനെ ഇതിന് മുമ്പും ഇത്തരത്തിൽ അബദ്ധം സംഭവിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷെ ഇത്തവണ ഡോക്ടർമാർക്ക് അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

പാൽ പായ്ക്ക് ചെയ്ത ബോട്ടിലും ഡിറ്റർജന്‍റിന്‍റെ പ്ലാസ്റ്റിക്ക് ബോട്ടിലും കാണുമ്പോൾ സാമ്യതയുള്ളതായി തോന്നിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. സംഭവം നടന്നത് ജൂലൈയിലാണെങ്കിലും അല്‍ഷിമേഴ്സിന്‍റെ ഭയാനകത വ്യക്തമാക്കിക്കൊണ്ട് ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രോഗികൾ ഇത്തരത്തിൽ അവരുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന സാധനങ്ങൾ കഴിച്ച് അപകടം വിളിച്ചുവരുത്തുന്ന അവസ്ഥ ഡോക്ടർമാരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

അറുപത്തിയഞ്ച് വയസിന് മുകളിലുള്ള പത്തുപേരിൽ ഒരാൾക്ക് അൽഷിമേഴ്‌സ് ഉണ്ടെന്നാണ് കണക്ക്. ലോകത്തുടനീളം 24 മില്യൺ പേരാണ് അൽഷിമേഴ്‌സ് ബാധിതരായിട്ടുള്ളത്.


Content Highlights: British man, an Alzheimer's patient died after he put detergent instead of milk in tea

dot image
To advertise here,contact us
dot image