
അമേരിക്കയില്‍ മദ്യപാനികകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായതായി ഗ്യാലപ് പോള്‍ ഫലം. 54 ശതമാനം അമേരിയ്ക്കക്കാരാണ് മദ്യം കഴിക്കുന്നില്ലെന്ന് വെളിപ്പെടുത്തിയത്. 1939 മുതല്‍ അമേരിയ്ക്കക്കാരുടെ മദ്യപാന സ്വഭാവവും 2001 മുതലുളള മദ്യപാനത്തിന്റെ ആരോഗ്യകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗ്യാലപ് നിരീക്ഷിച്ചുവരികയാണ്. ഇക്കഴിഞ്ഞ ജൂലൈയിലാണ് വോട്ടെടുപ്പ് നടന്നത്.
മദ്യപാനികള്‍ പോലും മദ്യപിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നതായി സര്‍വേ കണ്ടെത്തി. 24 മണിക്കൂറിനുള്ളില്‍ മദ്യപിച്ചതായി 24 ശതമാനം ആളുകള്‍ പറഞ്ഞപ്പോള്‍ അവസാനമായി മദ്യപിച്ചിട്ട് ഒരാഴ്ചയില്‍ കൂടുതലായി എന്ന് 40 ശതമാനം ആളുകളാണ് പറഞ്ഞത്. 2000 ത്തിന് ശേഷം ഗാലപ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്കാണിത്.
അമേരിക്കയില്‍ കൊവിഡ് സമയത്താണ് മദ്യ ഉപയോഗം കുതിച്ചുയര്‍ന്നിരുന്നിരുന്നത്. ആളുകളുടെ മാറുന്ന മനോഭാവങ്ങള്‍ മദ്യപാനശീലത്തിലെ മാറ്റത്തിന് കാരണമാകുന്നുണ്ടോ എന്ന് വ്യക്തമല്ല. പഴയ തലമുറയേക്കാള്‍ GenZ കള്‍ മദ്യം കുടിക്കുന്നത് വളരെ കുറവാണ്. 35 മുതല്‍ 54 വയസുവരെ പ്രായമുള്ള മുതിര്‍ന്നവരില്‍ 2023 മുതല്‍ മദ്യപാന ശീലം 10 ശതമാനവും 55 വയസിന് മുകളില്‍ ഉള്ളവരില്‍ മദ്യപാന ശീലം 5 ശതമാനവും കുറഞ്ഞിരുന്നു. പുതുക്കിയ നിര്‍ദ്ദേശ പ്രകാരം പുരുഷന്മാര്‍ക്ക് പ്രതിദിനം 2 ഡ്രിങ്‌സും സ്ത്രീകള്‍ക്ക് പ്രതിദിനം 1 ഡ്രിങ്‌സും ആണ് നിര്‍ദ്ദേശിച്ചിട്ടുളളത്.
പൊതുജന ആരോഗ്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന മദ്യപാന പ്രവണതകളെക്കുറിച്ച് പഠിക്കുന്ന കൊളംബിയ സര്‍വ്വകലാശാലയിലെ എപ്പിഡെമിയോളജിസ്റ്റ് ഡോ. കാതറിന്‍ പറയുന്നത് അമേരിക്കന്‍ ജനതയില്‍ നിന്നുള്ള ഈ പോസിറ്റീവായ മാറ്റം കാണുന്നത് വളരെ സന്തോഷകരമാണെന്നാണ്.
Content Highlights :Record low number of alcoholics in the US. Americans say drinking alcohol is harmful to health