
ഇക്കാലത്ത് ലൈംഗികതയില്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള മനുഷ്യരെ നമുക്ക് ചുറ്റും കാണാന്‍ സാധിക്കും. നഗരപ്രദേശങ്ങളിലായാലും ഗ്രാമങ്ങളിലായാലും ആളുകളുടെ ചിന്താഗതികള്‍ക്കും ബന്ധങ്ങളിലെ കെട്ടുറപ്പിനും മാറ്റംവന്നുകഴിഞ്ഞു. എന്നാല്‍ നഗര പ്രദേശങ്ങളില്‍ സ്വവര്‍ഗ്ഗ പങ്കാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിലേഷന്‍ഷിപ്പ് വിദഗ്ധയായ രുചി റൂഷ് പറയുന്നു.
എന്തുകൊണ്ടാണ് നഗര പ്രദേശങ്ങളില്‍ ഇത്തരം ഒരു പ്രവണത വര്‍ധിക്കാന്‍ കാരണം എന്നതിനുള്ള ഉത്തരം ചിലരെയെങ്കിലും സംബന്ധിച്ച് അതിശയോക്തി ജനിപ്പിക്കുന്നതുമായിരിക്കും. റിലേഷന്‍ഷിപ്പ് വിദഗ്ധയായ രുചി റൂഷ് അര്‍ബന്‍ ഹോമോ സെക്ഷ്വാലിറ്റിയെ വിലയിരുത്തുന്നത് ഇങ്ങനെയാണ്. ' വൈകാരികമായി ഒരു പങ്കാളി എന്ന നിലയില്‍ ഒരു ബന്ധം രൂപപ്പെടുത്തുന്നതിന് പകരം താമസ സൗകര്യത്തിനോ സാമ്പത്തിക സുരക്ഷയ്‌ക്കോ വേണ്ടി ഒരാള്‍ ഡേറ്റ് ചെയ്യുന്ന പ്രവണതയാണ് നഗര പ്രദേശങ്ങളിലെ സ്വവര്‍ഗ്ഗ അനുരാഗം'.
ഇത് അവിശ്വസനീയമാണെന്ന് തോന്നാമെങ്കിലും കാര്യം ശരിയാണെന്നാണ് രുചി റൂഹ് പറയുന്നത്. ജോലിയുടെ സ്ഥിരതയില്ലായ്മ, സ്ഥിരമല്ലാത്ത വരുമാനം, പിരിച്ചുവിടലിനെക്കുറിച്ചുള്ള ഭയം എന്നിവകൊണ്ടും സുരക്ഷയ്ക്കായി ഇത്തരം ബന്ധങ്ങള്‍ തേടുന്നവരുണ്ട്. വളരെ കാലമായുള്ള സുഹൃത്തുക്കളോ ഓഫീസ് ബന്ധങ്ങളോ ഡേറ്റിംഗ് ആപ്പ് വഴിയുള്ള പരിചയപ്പെടലോ ഇത്തരം ബന്ധങ്ങളിലേക്ക് നയിച്ചേക്കാം. നഗര പ്രദേശങ്ങളില്‍ വാടക ഉയര്‍ന്നതും കെട്ടിടങ്ങളുടെ വിലകള്‍ ഉയര്‍ന്നതും മിക്ക ആളുകളെയും ബാധിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ ചെലവുകള്‍ വിഭജിക്കാനും കൂടുതല്‍ സുഖകരമായി ജീവിക്കാനും കഴിയുന്ന ഇത്തരമൊരു ബന്ധത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുളള ഒരു കാരണമാണത്രേ.ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ സാധാരണ പങ്കാളികളിലുള്ളതുപോലെ വൈകാരികമായ അടുപ്പം ഉള്ളവര്‍ കുറവായിരിക്കും. പലപ്പോഴും തങ്ങളുടെ ആവശ്യം നിറവേറ്റുന്നനവരായിരിക്കും ഇവരിലധികവും.
Content Highlights :Relationship expert reveals reason behind increase in same-sex couples in cities