ഈ കോടി കുതിപ്പ് തലൈവർ ആരാധകരുടെ മാത്രം സ്നേഹമല്ല ലോകേഷിനും അവകാശപ്പെട്ടത്, കുതിച്ച് കൂലി

നിലവിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് കൂലി.

dot image

ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'. സിനിമയ്ക്ക് മേലുള്ള ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. ഇപ്പോൾ അഡ്വാൻസ് ബുക്കിങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനടുത്ത് അടുക്കുമ്പോൾ ചിത്രം 4 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്.

നിലവിൽ ബുക്കിംഗ് ആരംഭിച്ച ആദ്യ മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ സിനിമകളിൽ മൂന്നാം സ്ഥാനത്താണ് കൂലി. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ടിക്കറ്റ് വില്പനയിൽ ഒന്നാം സ്ഥാനത്ത്. വിജയ് നായകനായി എത്തിയ ലിയോ ആണ് രണ്ടാം സ്ഥാനത്ത്. ഈ റെക്കോർഡുകളെ കൂലി മറികടക്കുമോ എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

ടിക്കറ്റ് വില്പന ആരംഭിച്ചത് മുതൽ ബുക്കിംഗ് ആപ്പുകളിൽ ആരാധകരുടെ തിക്കും തിരക്കുമാണ്. കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Kerala Advance Booking Fare Increases

dot image
To advertise here,contact us
dot image