
വിജയം കൈവരിക്കുന്നതിനും നമ്മുടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കുന്നതിനും സ്ഥിരോത്സാഹവും ആത്മവിശ്വാസവും മാത്രം പോര. മാനസികവും വൈകാരികവുമായ ചില ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള മനഃശാസ്ത്രപരമായ ചില ടെക്‌നിക്കുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
ഡോപാമൈന്‍ പ്രഭാവം
ചെറിയ സന്തോഷങ്ങളും ചെറിയ വിജയങ്ങളും നേടുമ്പോള്‍ പോലും നിങ്ങളുടെ തലച്ചോറിന് ഫീല്‍ഗുഡ് ഹോര്‍മോണ്‍ ആയ ഡോപൊമൈന്‍ ഉത്തേജനം നല്‍കുന്നു. വിഷമകരമായ സാഹചര്യങ്ങളിലേക്ക് ശ്രദ്ധമാറുന്നു എന്ന് തോന്നുമ്പോള്‍ ഡിജിറ്റല്‍ ഉപകരണങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതിന് പകരം എന്തെങ്കിലും ഒരു ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയോ പുസ്തകത്തിന്റെ ഒരു പേജ് വായിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യാം. ഇക്കാര്യങ്ങളെല്ലാം ഡോപൊമൈന്‍ ബൂസ്റ്റായി ഉപയോഗിക്കാം.
ക്ഷമ പ്രധാനമാണ്
ചെറിയ കാലത്തേക്കുള്ള സന്തോഷത്തേക്കാള്‍ ഉപരിയായി ദീര്‍ഘകാലത്തേക്കുള്ള വിജയം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നത് ശക്തമായ മാനസികാവസ്ഥ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ജീവിത പരാജയത്തിനുള്ള പ്രധാന കാരണമായി പലരും കണക്കാക്കുന്നത് ആഗ്രഹിക്കുന്നതെല്ലാം പെട്ടെന്ന് വേണം എന്ന വാശിയാണ്. കാത്തിരിക്കാനുള്ള ക്ഷമയില്ലായ്മയും പെട്ടെന്നുളള സംതൃപ്തിക്കായുളള വാശിയും നിങ്ങളെ നിരാശയിലേക്ക് നയിക്കുകയേ ഉള്ളൂ.
മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുക
മറ്റുള്ളവരുടെ സന്തോഷത്തിന് മൂല്യം നല്‍കുംതോറും കൂടുതല്‍ വിജയം നിങ്ങളെ തേടിവരും എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ തത്വം. മറ്റുള്ളവരെ അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുമ്പോള്‍ പ്രപഞ്ചം നിങ്ങള്‍ക്കും ആ അനുഗ്രഹം തിരിച്ചുനല്‍കുന്നു.
ആഗ്രഹിച്ചത് ലഭിച്ചു എന്ന് സ്വപ്‌നം കാണുക
നിങ്ങള്‍ എന്തെങ്കിലും നേടുന്നതിനെക്കുറിച്ച് ശക്തമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് സ്വപ്‌നം കാണാന്‍ ശ്രമിക്കുക. ആഗ്രഹിച്ച കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചു അതില്‍ നിങ്ങള്‍ സന്തോഷിക്കുന്നു അത്തരത്തില്‍ മനസില്‍ അതിനെ ചിത്രീകരിച്ചെടുക്കുക. എല്ലാ ദിവസവും നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഒരു മിനിറ്റ് ഈ സ്വപ്‌നത്തില്‍ മുഴുകാവുന്നതാണ്.
വിശ്വാസത്തിന്റെ ശക്തി
നിങ്ങള്‍ക്ക് എന്തെങ്കിലും നേടാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും നേടാന്‍ കഴിയൂ. ഈ വിശ്വാസം നിങ്ങളെ കഠിനാധ്വാനം ചെയ്യാനും കൂടുതല്‍ റിസ്‌കുകള്‍ എടുക്കാനും പ്രോത്സാഹിപ്പിക്കും. പ്രവര്‍ത്തനവും കഠിനാധ്വാനവും ചേരുമ്പോള്‍ വിജയം നിങ്ങളിലേക്കെത്തും.
പരാജയങ്ങളില്‍ നിന്ന് പഠിക്കുക
പരാജയങ്ങളും, തിരിച്ചടികളും തെറ്റുകളും വഴിത്തിരിവുകളായല്ല ചവിട്ടുപടികളായി കാണുന്ന വിധത്തില്‍ മനസിനെ പരിശീലിപ്പിക്കുക. പരാജയങ്ങളില്‍ നിന്ന് പഠിക്കുകയും അതിനെ മറികടക്കാന്‍ സ്വയം വെല്ലുവിളിക്കുക.
80/ 20 നിയമം
പരേറ്റോ തത്വം എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. നിങ്ങളുടെ ഫലങ്ങളുടെ 80 ശതമാനത്തില്‍നിന്ന് 20 ശതമാനം പ്രവര്‍ത്തികളില്‍ നിന്നാണ് ഉരുത്തിരിയുന്നത്. അതിനാല്‍ ആ 20 ശതമാനം പ്രവര്‍ത്തികള്‍ നാം തിരിച്ചറിയണം. ഈ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കും
വൈകാരിക ശക്തി
വിജയത്തെ നിര്‍വ്വചിക്കുന്നതിന് ഇന്റലിജന്‍സ് ക്വാഷിയന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. എന്നാല്‍ വൈകാരിക ബുദ്ധിയും അത്രതന്നെ പ്രധാനമാണ്. ഒരാള്‍ക്ക് അവരുടെ വികാരങ്ങളെ കൈകാര്യം ചെയ്യാനുളള കഴിവ് ഉണ്ടായിരിക്കണം. ഇത് വിമര്‍ശനങ്ങളെ സ്വീകരിക്കുകയും സമ്മര്‍ദ്ദം ഉള്ളപ്പോള്‍ നാഡികളെ നിയന്ത്രിക്കാനുമുള്ള ശക്തി നല്‍കുന്നു. ചിന്തിക്കാന്‍ സമയമെടുക്കുന്നത് ഉടന്‍ പ്രതികരിക്കുന്നതിനേക്കാള്‍ ശക്തമാണ്.
Content Highlights :8 psychological secrets to making dreams come true