സഞ്ജുവിന്റെ കൂടുമാറ്റത്തിൽ പുതിയ പ്രതിസന്ധി; പകരം രണ്ട് താരങ്ങളെ ചെന്നൈ നൽകണമെന്ന് രാജസ്ഥാൻ; റിപ്പോർട്ട്

സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്.

dot image

സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസ് ഒരു നിബന്ധന മുന്നോട്ടുവെച്ചതായാണ് വിവരം.

സഞ്ജുവിനെ ചെന്നൈക്ക് കൈമാറണമെങ്കിൽ പകരം താരങ്ങളെ വേണമെന്നാണ് രാജസ്ഥാന്റെ നിലപാടെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിന് പകരം രണ്ടുതാരങ്ങളെ തങ്ങൾക്ക് വേണമെന്നാണ് രാജസ്ഥാന്റെ ആവശ്യം. ട്രേഡ് വിന്‍ഡോയിലൂടെ സഞ്ജുവിനെ സ്വന്തമാക്കാനാണ് ചെന്നൈയുടെ പദ്ധതി. എന്നാൽ രാജസ്ഥാൻ പകരമായി രണ്ട് ചെന്നൈ താരങ്ങളെ ആവശ്യപ്പെടുകയാണ്. ഈ നിലപാട് കൂടുമാറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ സീസൺ അവസാനിച്ചതിനു പിന്നാലെ തന്നെ സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് ചേക്കറുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു ഇതിഹാസ താരം എം എസ് ധോണിയുടെ പിൻ​ഗാമിയായി സഞ്ജു ചെന്നൈ സൂപ്പർ കിം​ഗ്സ് നായകനായി എത്തുമെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പിന്നാലെ സിഎസ്കെ സഞ്ജുവിനെ വാങ്ങാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും വാർത്തകൾ വന്നു.

Content Highlights: New crisis in Sanju's transfer; Rajasthan wants Chennai to give two players in return

dot image
To advertise here,contact us
dot image