പ്രമേഹം പഴയപടിയാക്കാം, നിരവധി രോഗികളുടെ ഉദാഹരണങ്ങള്‍ പറഞ്ഞ് സെലിബ്രിറ്റി ഡയറ്റീഷ്യന്‍

ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ ടൈപ്പ് 2 പ്രമേഹം മാറ്റിയെടുക്കാം എന്ന് പറയുകയാണ് സെലിബ്രിറ്റി പോഷകാഹാരവിദഗ്ധനായ റയാന്‍ ഫെര്‍ണാണ്ടോ

dot image

പ്രമേഹത്തില്‍ നിന്ന് ഒരു മോചനം ഉണ്ടാകുമോ എന്ന ചോദ്യം പല രോഗികളുടെയും മനസിലെ ആശങ്കയാണ്. ഈ ആശങ്കയ്ക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധനായ റയാന്‍ ഫെര്‍ണാണ്ടോ. ഡോ.പാലിന്റെ പോഡ്കാസ്റ്റിലെ ഒരു സംഭാഷണത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് റയാന്‍ പറയുന്നത്.

വിട്ടുമാറാത്ത രോഗമായി കണക്കാക്കുന്ന ടൈപ്പ് 2 പ്രമേഹത്തെ ശരിയായ ജീവിതശൈലി ഉപയോഗിച്ചുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് റയാന്‍ വാദിക്കുന്നത്. ചര്‍ച്ചയ്ക്കിടയില്‍ സ്വന്തം പിതാവ് ഉള്‍പ്പെടെയുളള രോഗികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തുകയുമുണ്ടായി. ജീവിതശൈലിയില്‍ എന്തൊക്കെ കാര്യങ്ങള്‍ മാറ്റംവരുത്തിയാല്‍ ഗുണമുണ്ടാകുമെന്നാണ് റയാന്‍ ഫെര്‍ണാണ്ടോ പറയുന്നതെന്നറിയാം.

സ്ഥിരമായ ഭക്ഷണക്രമം

പ്രമേഹരോഗികള്‍ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളില്‍ ഒന്നാണ് ഭക്ഷണക്രമത്തിലെ പൊരുത്തക്കേടെന്ന് റയാന്‍ പറഞ്ഞു. ' കാര്‍ബോഹൈഡ്രേറ്റ് ഫ്‌ളാറ്റ്‌ലൈന്‍' നാണ് ഇതിനായി അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്. ഇവിടെ പ്രഭാത ഭക്ഷണത്തില്‍ സ്ഥിരമായ അളവില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ 60 ശതമാനം ഉള്‍പ്പെടുത്തണം. ഇത് പതിവാക്കിയാല്‍ ഇന്‍സുലിന്‍ വര്‍ധനവ് ഒഴിവാക്കാനും ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താനും സാധിക്കും. ഇലക്കറികള്‍, പയറ് വര്‍ഗ്ഗങ്ങള്‍, തുടങ്ങിയ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം പതുക്കെയാക്കാന്‍ സഹായിക്കുന്നു.

വ്യയാമം ചെയ്യുക

ഭക്ഷണക്രമത്തിനും അപ്പുറം പ്രമേഹത്തെ മറികടക്കുന്നതില്‍ വ്യായാമത്തിന്റെ പ്രാധാന്യം റയാന്‍ പ്രത്യേകം എടുത്തുപറയുന്നു. വ്യായാമം പേശികളെ ശക്തിപ്പെടുത്തുകയും ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പേശികള്‍ ആരോഗ്യപ്രദമാണെങ്കില്‍ ശരീരത്തിന് കൂടുതല്‍ ഗ്ലൂക്കോസ് ആഗിരണം ചെയ്യാന്‍ തോന്നും. നിങ്ങളുടെ ആരോഗ്യത്തിന് യോജിക്കുന്ന രീതിയില്‍ ശരീരവ്യായാമങ്ങള്‍ ഒരു ഫിറ്റ്‌നസ് പരിശീലകനോടോ വിദഗ്ധരോടൊ ചോദിച്ച ശേഷം ചെയ്യാവുന്നതാണ്.

മരുന്നുകളെ മാത്രം ആശ്രയിക്കരുത്

വര്‍ഷങ്ങളായി പ്രമേഹരോഗിയായിരുന്ന റയാന്റെ പിതാവ് ഘടനാപരമായ പോഷകാഹാര പദ്ധതിയിലൂടെയും സ്ഥിരമായ വ്യായാമങ്ങളിലൂടെയും മരുന്നുകളെ മാത്രം ആശ്രയിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറച്ചു. ജീവിതശൈലിയിലൂടെയും പ്രമേഹം കൈകാര്യം ചെയ്യാം എന്നതിനുള്ള യഥാര്‍ഥ ഉദാഹരണമാണ് തന്റെ പിതാവെന്ന് റയാന്‍ ഫെര്‍ണാണ്ടോ പറയുന്നു.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കാന്‍ വേണ്ടിയുള്ളത് മാത്രമാണ്. ആരോഗ്യകരമായ ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ തീര്‍ച്ചയായും ഒരു ആരോഗ്യ വിദഗ്ധനെ കാണേണ്ടതാണ്)

Content Highlights :Celebrity nutritionist Ryan Fernando says type 2 diabetes can be reversed through lifestyle changes

dot image
To advertise here,contact us
dot image