
വെയിലത്ത് ഇരിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഒരു വഴിയായി കണക്കാക്കുന്നവർ ഒരുപാടാണ്. അത്തരത്തിൽ സൂര്യപ്രകാശമേൽക്കാൻ ഇരുന്ന ഒരു ചൈനീസ് സ്ത്രീക്ക് രക്തസ്രാവം ഉണ്ടാകുകയും പിന്നീട് കോമയിലേക്ക് പോകുകയും ചെയ്തു.
സൗത്ത് ചൈനയിലെ സെജിയാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്, വാങ് എന്ന സ്ത്രീ രണ്ട് മണിക്കൂർ സൂര്യപ്രകാശം ഏൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
ഉച്ചക്ക് ശേഷം വാങ് തന്റെ വീടിന് പുറത്ത് ഒരു പ്രദേശത്ത് രണ്ട് മണിക്കൂർ ഇരുന്ന് സൂര്യപ്രകാശം ആസ്വദിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, മുറിയിലേക്ക് മടങ്ങിയെത്തിയപ്പോൾ അസ്വസ്ഥത അനുഭവപ്പെട്ട അവർ കുഴഞ്ഞുവീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
ഉടനെ ഡോക്ടർമാരുടെ അടുത്തേക്ക് എത്തിച്ചപ്പോൾ, അവർക്ക് അനൂറിസ്മൽ സെറിബ്രൽ രക്തസ്രാവവും ജീവന് ഭീഷണിയായ ബ്രെയിൻ ഹെർണിയയും ഉണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി. ഒരു അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും മിസ് വാങ് കോമയിലായി.
നിരവധി സർജറിക്കും അക്യുപങച്ചറുൾപ്പടെ ഒരുപാട് പ്രോസസിന് ശേഷവും വാങ് ജീവിതത്തിലേക്ക് മടങ്ങിയെത്തി. സൺബാത്ത് നിങ്ങളുടെ അസുഖങ്ങൾക്കുള്ള പ്രതിവിധിയല്ലെന്ന് വാങ്ങിനെ ചികിത്സിച്ച ഒരു ഡോക്ടർ പറഞ്ഞു.
Content Highlights- Sunbathing Results In Brain Haemorrhage, Coma For Chinese Woman